കൊച്ചി: സിഎംആർഎൽ എക്സാലോജിക് ഇടപാടിൽ അന്വേഷണത്തിനായി എസ്ഐടി രൂപീകരിച്ചത് നിയമവിരുദ്ധം എന്ന് ഹൈക്കോടതി. പ്രാഥമിക അന്വേഷണത്തിനായി എസ് ടി രൂപീകരിച്ച സർക്കാർ ഉത്തരവ് കോടതി റദ്ദാക്കി. അഴിമതി തടയൽ നിയമപ്രകാരം ഉടൻ കേസെടുക്കണമെന്ന് വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോടതി നിർദേശം നൽകി. അഴിമതി തടയൽ നിയമപ്രകാരം ബന്ധപ്പെട്ട വ്യക്തികൾക്കെതിരെ ഉടൻതന്നെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷിക്കണമെന്നാണ് നിർദേശം. ഇഡി മുഴുവൻ രേഖയും വിജിലൻസിന് കൈമാറണമെന്നും നിർദേശം നൽകി.
ഇഡി പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ എസ്ഐടി അന്വേഷണമെന്ന തീരുമാനം എടുത്തത് തന്നെ ദിവസങ്ങൾ വൈകിയായിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിൽ അന്ന് തന്നെ വിമർശനം ഉയർന്നെങ്കിലും പ്രാഥമിക അന്വേഷണത്തിനു ലഭിക്കുന്ന 30 ദിവസത്തെ കാല താമസമായിരുന്നു സർക്കാർ മുന്നിൽ കണ്ട പോം വഴി. എന്നാൽ ഹൈകോടതി നിർദ്ദേശം സിപിഐഎമ്മിന് മാത്രമല്ല സർക്കാരിനും സമ്മർദ്ദം കൂട്ടി. ഒരു വശത്തു ദേശീയ തലത്തിൽ ഇഡിയോട് എടുക്കുന്ന സമീപനം കേരളത്തിൽ എത്തുമ്പോൾ ഇരട്ടത്താപ്പാകുന്നുവെന്ന രാഷ്ട്രീയ
വിമർശനം. മറുവശത്തു സിഎംആർഎൽ- എക്സാലോജിക്കിന് അപ്പുറം മാസപ്പടിയിലെ കേന്ദ്ര ഏജൻസിയുടെ അന്വേഷണം തുടർന്നാൽ കോൺഗ്രസ്സ് നേതാക്കളുടെ പേരുകളും ചർച്ചയാകുമെന്ന ഭയം. up








