Headlines

യുവേഫ നേഷന്‍സ് ലീഗ്: വെയ്ല്‍സിനെതിരെ കഷ്ടിച്ച് ജയിച്ച് പോര്‍ച്ചുഗല്‍, സമനിലയില്‍ പിരിഞ്ഞ് നെതര്‍ലാന്‍ഡ്‌സ്-ജര്‍മ്മനി മത്സരം

നിലവിലെ യുവേഫ നേഷന്‍സ് ലീഗ് ചാമ്പ്യന്മാരായ പോര്‍ച്ചുഗലിന് ടൂര്‍ണമെന്റിലെ ആദ്യവിജയം. ബോക്‌സിന് പുറത്തുനിന്ന് ജോവോ ഫെലിക്‌സ് നെടുനീളന്‍ ഷോട്ടിലൂടെ നേടിയ ഏക ഗോളിന് വെയില്‍സിനോടായിരുന്നു പോര്‍ച്ചുഗലിന്റെ കഷ്ടിച്ചുള്ള വിജയം. 22-ാം മിനിറ്റിലായിരുന്നു ന്യൂനോ മെന്‍ഡിസിന്റെ അസിസ്റ്റില്‍ നിന്നുള്ള മനോഹര ഗോള്‍.