Headlines

പുരപ്പുറ സോളർ: സബ്സിഡി ഇരട്ടിയാക്കി; 2.25 ലക്ഷം കുടുംബങ്ങൾക്ക് സോളർ പാനലും സൗജന്യം

സി.ജോസഫ് വിജയ് സർക്കാർ ചെയ്തത്. തമിഴ്നാട്ടിൽ 1.15 ലക്ഷം വീടുകളിലാണ് പിഎം സൂര്യഘർ പ്രകാരം സോളർ പാനലുള്ളത്. 362.97 മെഗാവാട്ടാണ് സ്ഥാപിതശേഷി. സബ്സിഡി നേടിയത് 669.33 കോടി രൂപ. ബിഹാറിൽ 31,681 വീടുകളിൽ പുരപ്പുറ സോളറുണ്ട്. 111.78 മെഗാവാട്ടാണ് സ്ഥാപിതശേഷി. സബ്സിഡി നേടിയത് 194.92 കോടി രൂപ. രാജ്യത്ത് ഏറ്റവും മുൻനിരയിലും ദക്ഷിണേന്ത്യയിൽ ഒന്നാമതുമായ കേരളത്തിൽ 3.65 ലക്ഷം വീടുകളിലാണ് പിഎം സൂര്യഘർ പ്രകാരം പുരപ്പുറ സോളർ സംവിധാനമുള്ളത്. 1383.77 മെഗാവാട്ടാണ് സ്ഥാപിത ഉൽപാദനശേഷി. 2321.45 കോടി…

Read More

ഗ്യാനേഷ് കുമാറിനെതിരെ കുറ്റവിചാരണാ നീക്കം; പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം നോട്ടിസ് നൽകും

ന്യൂഡൽഹി ∙ സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിലുൾപ്പെടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിലെ അഭിപ്രായഭിന്നത പുറത്തുവന്നതിനു പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. ഗ്യാനേഷ് കുമാറിനെ കുറ്റവിചാരണ ചെയ്യാനുള്ള പ്രമേയം പ്രതിപക്ഷം പാർലമെന്റിന്റെ ഇരുസഭകളിലും വീണ്ടും അവതരിപ്പിക്കും. ഗ്യാനേഷ് കുമാർ സ്ഥാനമൊഴിഞ്ഞ് മാപ്പുസാക്ഷിയാകണമെന്നു ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. 48 മണിക്കൂറിനുള്ളിൽ രാജിവച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങുമെന്നു കോക്രോച്ച് ജനതാ പാർട്ടിയും (സിജെപി) പ്രഖ്യാപിച്ചു. ഗ്യാനേഷിനെ നീക്കാനുള്ള പ്രമേയം മൂന്നാം…

Read More

സ്വകാര്യ ചിത്രം എഐ ഉപയോഗിച്ച് മോർഫ് ചെയ്തു, സിജെപി നേതാക്കൾക്കെതിരെ യുവതിയുടെ പരാതി; കേസെടുത്ത് പൊലീസ്

ന്യൂഡൽഹി ∙ ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തിയ പ്രതിഷേധ പ്രകടനങ്ങൾക്കിടെ തന്റെ ചിത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ഫെയ്സ് സ്വാപ്പ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വ്യാജമായി നിർമിച്ച് അപകീർത്തിപ്പെടുത്തിയെന്ന് യുവതിയുടെ പരാതി. തിരിച്ചറിയാത്ത അജ്ഞാത വ്യക്തികൾക്ക് എതിരെ ഡൽഹി പൊലീസ് കേസെടുത്തു. പരാതിയിൽ സിജെപി നേതാക്കളുടെ പേര് പരാമർശിക്കുന്നുണ്ടെങ്കിലും എഫ്ഐആറിൽ ഇവരെ പ്രതി ചേർത്തിട്ടില്ല. തന്റെ യഥാർഥ ചിത്രം എഐ സാങ്കേതികവിദ്യ വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തോടൊപ്പം ചേർത്ത് മോർഫ് ചെയ്യുകയായിരുന്നുവെന്ന് യുവതി…

Read More

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: ഇ ഡിക്ക് മൊഴി നല്‍കിയവരില്‍ നിന്ന് എസ്‌ഐടി വൈകാതെ വിശദാംശങ്ങള്‍ തേടും

തിരുവനന്തപുരം: മാസപ്പടി ഇടപാടില്‍ ഇ ഡിക്ക് മൊഴി നല്‍കിയവരില്‍ നിന്ന് എസ്‌ഐടി വൈകാതെ വിശദാംശങ്ങള്‍ തേടും. സിഎംആര്‍എല്‍ മുന്‍ സിഎഫ്ഒ പി സുരേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നാണ് വിവരം തേടുക. സിഎംആര്‍എല്‍ എംഡി എസ്എന്‍ ശശിധരന്‍ കര്‍ത്തയുടെ ഡയറിക്കുറിപ്പിലെ യുഡിഎഫ് നേതാക്കളുടെ പേരും പുറത്തുവന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെയും എസ്‌ഐടി വിളിപ്പിക്കും. കൂടുതല്‍ രേഖകളും ഇഡിയില്‍ നിന്ന് എസ്‌ഐടി ആവശ്യപ്പെട്ടേക്കും. ഇതിനു ശേഷമാകും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ…

Read More