Headlines

സംസ്ഥാന സർക്കാർ RSS അജണ്ടയ്ക്ക് കീഴ്പ്പെടുന്നു; കോൺഗ്രസ് സ്വഭാവമില്ല: പിണറായി വിജയൻ

കൊച്ചി: സംസ്ഥാന സർക്കാർ ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെടുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വന്ദേമാതരത്തിലെ സർക്കാർ നിലപാടുകൾ അതാണ് സൂചിപ്പിക്കുന്നതെന്നും കോൺഗ്രസ് സ്വഭാവം സർക്കാരിനില്ലെന്നും പിണറായി വിജയൻ. എന്നാൽ സർക്കാരിനെ പൂർണമായി വിലയിരുത്താൻ സമയമായില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

രാജ്യത്ത് കോർപ്പറേറ്റുകൾക്ക് നല്ലകാലമെന്ന് പിണറായി വിജയൻ പരിഹസിച്ചു. കേന്ദ്രം സൗജന്യമായി എല്ലാം വാരിക്കോരി കൊടുക്കുകയാണ്. ‌ലോകത്ത് ദാരിദ്ര്യം കണക്കാക്കുന്ന പട്ടികയിൽ ഇന്ത്യയുമുണ്ട്. രാജ്യത്തിന്റെ അവസ്ഥ അത്ര പരിതാപകരമാണ്. ദരിദ്രരുടെ എണ്ണം പെരുകുകയാണെന്ന് പിണറായി വിജയൻ പറഞ്ഞു. പ്രാഥമിക ചുമതലകൾ പോലും കേന്ദ്രം നിർവഹിക്കുന്നില്ലെന്ന് അദേഹം കുറ്റപ്പെടുത്തി.

അതേസമയം പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ മാസപ്പടി ആരോപണത്തിൽ അന്വേഷണം വേണമെന്ന ഇ ഡി കത്തിൽ സർക്കാർ തീരുമാനം ഉടനുണ്ടാകും. ‌അന്വേഷണം എങ്ങനെയെന്ന് തീരുമാനിക്കാൻ മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തും. മറ്റന്നാളായിരിക്കും കൂടിക്കാഴ്ചയെന്നാണ് വിവരം. അന്വേഷണമാകാമെന്നും അത് ഏത് രീതിയിൽ വേണമെന്ന് സർക്കാരിന് തീരുമാനിക്കാമെന്നുമാണ് അഡ്വക്കേറ്റ് ജനറൽ ജാജു ബാബുവിന്റെ നിയമോപദേശം.