Headlines

ഹാട്രിക് നേട്ടത്തിന് പിന്നാലെ ഒലിസിയെ പുകഴ്ത്തി ഹാരികെയ്ന്‍; ഒലിസിക്കൊപ്പം കളിക്കുന്നത് ആസ്വദിക്കുന്നതായും കെയ്ന്‍

ജര്‍മ്മന്‍ ലീഗായ ബുണ്ടസ് ലിഗയില്‍ എഫ്‌സി യൂണിയന്‍ ബര്‍ലിനെതിരെ ഹാട്രിക് നേടിയ ഫ്രഞ്ച താരമായ മൈക്കല്‍ ഒലിസയെ പുകഴ്ത്തി ഇംഗ്ലീഷ് താരവും ബയേണ്‍ മ്യൂണിക്കിന്റെ സൂപ്പര്‍ സ്‌ട്രൈക്കറുമായ ഹാരികെയ്ന്‍. ഇന്നലെയായിരുന്നു ബയേണും യൂണിയന്‍ ബര്‍ലിനും തമ്മിലുള്ള മത്സരം. മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ ബയേണ്‍ വിജയിച്ച മത്സരത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയായിരുന്നു ഹാരികെയ്ന്‍ ഒലിസെയെ പുകഴ്ത്തിയത്. ”ഇന്ന് നിരവധി മികച്ച നിമിഷങ്ങളുണ്ടായിരുന്നു. ഒലിസെയുടെ ആദ്യ ഹാട്രിക് ആയിരുന്നു ഒന്ന്. ഒലിസെ പുറമെ കാണുന്നതില്‍ നിന്ന് വളരെ വ്യത്യസ്തനാണ്. ഡ്രസ്സിംഗ് മുറിയില്‍ സംസാരിക്കുമ്പോള്‍ അത് ശരിക്കും മനസിലാവും. സത്യസന്ധമായി പറഞ്ഞാല്‍ അവന്‍ വളരെ മികച്ചവനാണ്. സീസണില്‍ അതിശയകരമായ തുടക്കമായിരുന്നു അവന്റേത്. കഴിഞ്ഞ വര്‍ഷവും അദ്ദേഹം മികച്ചവനായിരുന്നുവെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ഒലിസെ ഒരു മികച്ച ലോകകപ്പ് കളിച്ചു. ആ ഫോം പരിധിയില്ലാതെ തുടരുകയാണ്. അദ്ദേഹത്തിന്റെ പ്രായവും ആത്മവിശ്വാസവും കണക്കിലെടുക്കുമ്പോള്‍, അദ്ദേഹത്തിന് ഇനിയും മെച്ചപ്പെടാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. ടീമംഗങ്ങളും കോച്ചുകളും അവനെ മികച്ചതാക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. സ്വയം മെച്ചപ്പെടുത്തുന്നതിനും വളരുന്നതിനും അദ്ദേഹത്തിന് വളരെ നല്ല അന്തരീക്ഷമാണ് ഇപ്പോഴുള്ളത്” യ്ന്‍ പറഞ്ഞു.
-കെ
ഈ സീസണിലെ ആദ്യ ഹാട്രിക്കിന് ശേഷം ഒലിസെ ചിരിക്കുന്നത് കാണുന്നതില്‍ തനിക്ക് സന്തോഷമുള്ളതായും ഒലിസെക്കൊപ്പം കളിക്കുന്നത് താന്‍ ശരിക്കും ആസ്വദിക്കുന്നന്നതായും കളിക്കളത്തില്‍ തങ്ങള്‍ നന്നായി ഒത്തിണക്കം കാണിക്കുന്നതായും ഹാരികെയ്ന്‍ കൂട്ടിച്ചേര്‍ത്തു. അഞ്ച് വര്‍ഷത്തെ കരാറില്‍ 2024 ജൂലൈയിലാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആയ ക്രിസ്റ്റല്‍ പാലസില്‍ നിന്നും മൈക്കല്‍ ഒലിസെ എഫ്‌സി ബയേണ്‍ മ്യൂണിക്കിലെത്തുന്നത്. 2023 ഓഗസ്റ്റിലായിരുന്നു മറ്റൊരു ഇംഗ്ലീഷ് ക്ലബ്ബ് ആയ ടോട്ടന്‍ഹാം ഹോട്ട്‌സ്പറില്‍ നിന്ന് ഹാരി കെയ്ന്‍ ബയേണിലേക്ക് എത്തുന്നത്.