മലപ്പുറം വണ്ടൂരിൽ പുലർച്ചെയുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

 

വണ്ടൂർ∙ സംസ്ഥാനപാതയിൽ വണ്ടൂരിനും ചെറുകോടിനും ഇടയിലെ താടി വളവിൽ ഇന്ന് പുലർച്ചെ 3 ന് ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ഉപ്പട ഉദിരംകുളം മങ്ങാട്ടുതൊടിക പ്രജീഷ് (31) ആണ് മരിച്ചത്. മങ്ങാട്ടുതൊടിക പ്രഭാകരന്റെ മകനാണ്. ഗുരുവായൂരിലെ ബാറിൽ ജീവനക്കാരനാണ്. അവിടെനിന്ന് നാട്ടിലേക്ക് ബൈക്കിൽ മടങ്ങുമ്പോഴാണ് അപകടം. മൃതദേഹം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ.