Headlines

ഗുരുവായൂർ: ഇന്നു മുതൽ 28 വരെ സ്പെഷൽ ദർശനം ഇല്ല; സെപ്റ്റംബർ മാസത്തെ വെർച്വൽ ക്യൂ സ്ലോട്ടുകൾ അനുവദിച്ചു

ഗുരുവായൂർ ∙ ഇന്നു (25-08-2026) മുതൽ 28 വരെ ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ വിഐപി ദർശനമോ സ്പെഷൽ ദർശനമോ ഉണ്ടാകില്ല. വരി നിൽക്കുന്നവർക്കും 1000 രൂപയുടെ നെയ് വിളക്ക് എടുക്കുന്നവർക്കും മാത്രമേ ദർശനം നടത്താൻ കഴിയൂ. ക്ഷേത്രത്തിൽ സെപ്റ്റംബർ മാസത്തെ വെർച്വൽ ക്യൂ സ്ലോട്ടുകൾ അനുവദിച്ചു. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ 8 സ്ലോട്ടുകളിലായി ദിവസം 2400 പേർക്ക് വെർച്വൽ ക്യൂ ദർശനം ലഭിക്കും. ഓൺലൈൻ ബുക്കിങ് ഇന്നലെ ആരംഭിച്ചു. ഗുരുവായൂർ ദേവസ്വത്തിന്റെ guruvayurdevaswom.in എന്ന വെബ്സൈറ്റിലാണ് ബുക്ക് ചെയ്യേണ്ടത്.