Headlines

‘യഥാർത്ഥ ഇടതുപക്ഷവേഷം അണിഞ്ഞ് വലതുപക്ഷത്തെ ആക്രമിക്കുന്നവർ അപകടം, അവരെ നേരിടാൻ ജാഗ്രത വേണം’; പിണറായി വിജയൻ

കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യഥാർത്ഥ ഇടതുപക്ഷവേഷം അണിഞ്ഞ് വലതുപക്ഷത്തെ ആക്രമിക്കുന്നവർ അപകടമെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തരക്കാരെ നേരിടാൻ ജാഗ്രത വേണം. ഇത്തരക്കാരുടെ ഇരട്ടത്താപ്പ് മനസ്സിലാക്കണം. ഇടതുപക്ഷത്തെ നോക്കി മാത്രമേ തുടർഭരണം അപകടം എന്ന് ചിലർ പറഞ്ഞിട്ടുള്ളൂ. ഇത് ശരിയെന്നു വിശ്വസിക്കുന്നവരോട് ഹാ കഷ്ടം എന്നേ പറയാൻ പറ്റൂവെന്നും അദ്ദേഹം വിമർശിച്ചു.

പഴയ നേതാക്കൾ കൊള്ളാം പുതിയവർ കൊള്ളില്ല എന്ന് ചിലർ പറയും. മരിച്ചുപോയ നേതാക്കൾക്ക് വന്ന് പാർട്ടിയെ നയിക്കാൻ പറ്റില്ലല്ലോ. പാർട്ടി കൊള്ളാം നേതാക്കൾ കൊള്ളില്ല എന്ന് പറയുന്നവരുമുണ്ട്. പഴയ നേതാക്കൾ ഉണ്ടാക്കിയ പാർട്ടി തന്നെയല്ലേ ഇന്നത്തെ നേതാക്കളെ ഉണ്ടാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.