Headlines

ഇഎംഐ കൂടും! ‘പലിശ ഷോക്ക്’ ഇക്കൊല്ലം തന്നെ, വ്യക്തമായ സൂചന നൽകി ആർബിഐ

ന്യൂഡൽഹി∙ അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന നൽകി റിസർവ് ബാങ്കിന്റെ പണനയസമിതി (എംപിസി) യോഗത്തിന്റെ മിനിറ്റ്സ്. ഓഗസ്റ്റ് 5ന് നടന്ന യോഗത്തിന്റെ മിനിറ്റ്സാണ് ഇന്നലെ പ്രസിദ്ധീകരിച്ചത്.

തുടർച്ചയായി 4 തവണയായി അടിസ്ഥാന പലിശനിരക്കിൽ എംപിസി മാറ്റം വരുത്തിയിട്ടില്ല. എന്നാൽ സമിതി അംഗങ്ങളായ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെയും ഡപ്യൂട്ടി ഗവർണർ പൂനം ഗുപ്തയുടെയും അഭിപ്രായങ്ങളിൽ നിന്ന് ഇക്കൊല്ലം തന്നെ ഒരു പലിശനിരക്ക് വർധന പ്രതീക്ഷിക്കാമെന്ന സൂചനയാണ് ലഭിക്കുന്നത്. അങ്ങനെയെങ്കിൽ, ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ ഉയരും.