Headlines

രാജസ്ഥാനിൽ അമിത് ഷായുടെ പൊതുപരിപാടി; പ്രതിഷേധിക്കാൻ പദ്ധതി ഇട്ടു, ഒരു സംഘം വിദ്യാർത്ഥികൾ പൊലീസ് കസ്റ്റഡിയിൽ

രാജസ്ഥാൻ: ആൽവാറിലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പൊതുപരിപാടി. അമിത് ഷാക്കെതിരെ പ്രതിഷേധിക്കാൻ പദ്ധതി ഇട്ടു. ഒരു സംഘം വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിഷേധ പ്രകടനം നടത്താനും അമിത് ഷായ്ക്ക് നേരെ കരിങ്കൊടി കാണിക്കാനും ഇവർ പദ്ധതി ഇട്ടിരുന്നതായി പൊലീസ് വ്യക്തമാക്കി.

വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ആയി ബന്ധപ്പെട്ടതാണ് അമിത് ഷായുടെ സന്ദർശനം. ഡൽഹിയിൽ വിദ്യാർത്ഥികൾക്ക് നേരെയുള്ള പൊലീസ് നടപടിയിൽ ആയിരുന്നു വിദ്യാർത്ഥികൾ പ്രതിഷേധിക്കാൻ ഒരുങ്ങിയത്.

അതേസമയം വന്ദേ മാതാര ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്ക് എതിരെ അമിത് ഷാ രംഗത്തെത്തി. സോണിയ ഗാന്ധി ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയണം. രാജ്യം നിങ്ങളെ കാണുന്നുണ്ട്. രാജ്യം സോണിയ ഗാന്ധിക്ക് മാപ്പ് നൽകില്ല. വന്ദേമാതരത്തെ കോൺഗ്രസ്സ് അപമാനിച്ചുവെന്നും അമിത് ഷാ വ്യക്തമാക്കി.