Headlines

വന്ദേമാതരം വിവാദം; ‘സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ കണ്ടോളൂ, സര്‍ക്കാര്‍ നയം എന്തെന്ന് മനസിലാകും’; വി ഡി സതീശന്‍

തിരുവനന്തപുരം: വന്ദേമാതരം വിവാദത്തില്‍ സര്‍ക്കാരിന് കൃത്യമായ നിലപാടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. വന്ദേമാതരം വിഷയത്തില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ടെന്നും ഓഗസ്റ്റ് 15ന് അത് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. പാസാക്കിയ നിയമത്തില്‍ വന്ദേമാതരം മുഴുവന്‍ പാടണമെന്നാണ്. അധിക്ഷേപിക്കുകയോ പാടാതിരിക്കുകയോ ചെയ്താല്‍ മൂന്നുവര്‍ഷം തടവ് എന്നാണ് നിയമത്തില്‍ പറയുന്നത്. എന്നാല്‍, കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരിന് അക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ട്. അതനുസരിച്ചേ കാര്യങ്ങള്‍ ചെയ്യൂ – അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ട്. യുഡിഎഫിന് അത് സംബന്ധിച്ച കൃത്യമായ നയമുണ്ട്. ഓഗസ്റ്റ് 15ന് അധികം ദിവസമില്ലല്ലോ. അത് നിങ്ങള്‍ക്ക് അപ്പോള്‍ മനസിലാകും – അദ്ദേഹം പറഞ്ഞു.

വന്ദേമാതരവുമായി ബന്ധപ്പെട്ട നിയമം പാസായിട്ടുണ്ടെന്നും പ്രസിഡന്റ് ഒപ്പുവച്ചിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷന്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമത്തില്‍ അത് മുഴുവന്‍ പാടണമെന്നാണ്. പക്ഷേ സംസ്ഥാന സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ് ലീഡ് ചെയ്യുന്ന യുഡിഎഫ് ഗവണ്‍മെന്റിനും കൃത്യമായ നിലപാടുണ്ട്. ആ നിലപാട് അനുസരിച്ചേ ഞങ്ങള്‍ കാര്യങ്ങള്‍ ചെയ്യുകയുള്ളു – അദ്ദേഹം പറഞ്ഞു.