Headlines

വിഡ്ഢിത്തം ഒരു പാര്‍ട്ടിയുടെ പ്രൈവറ്റ് പ്രോപര്‍ട്ടിയല്ല, ലുങ്കി പരാമര്‍ശം നടത്തിയ ബിജെപി എംപിയും വിഡ്ഢി, മുന്‍പ് ഇത് പറഞ്ഞ ജയറാം രമേശും വിഡ്ഢി: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: രാജ്യസഭയില്‍ സിപിഐഎം അംഗം ഡോ. ജോണ്‍ ബ്രിട്ടാസിനെതിരെ ലുങ്കി വാല പരാമര്‍ശം നടത്തിയ ബിജെപി എംപി സുഷ്മിതാ ദേവ് വിഡ്ഢിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തനിക്കെതിരെ മുമ്പ് ജയറാം രമേശ് ലുങ്കി വാല പരാമര്‍ശം നടത്തിയിരുന്നു. ആ പരാമര്‍ശം നടത്തിയ ജയറാം രമേശും വിഡ്ഢിയാണെന്നും രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു. (rajeev chandrasekhar on lungiwala controversy)

ജയറാം രമേശ് പരാമര്‍ശം നടത്തിയെങ്കിലും താന്‍ അതില്‍ പ്രതികരണം നടത്താന്‍ പോയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ‘ഞാന്‍ മുണ്ടുടുക്കുന്നു. ഞാനെന്റെ പണി ചെയ്യുന്നു. അവരുടെ അഭിപ്രായം, അവരുടേത് മാത്രമാണ്. ആ പരാമര്‍ശം നടത്തിയ ജയറാം രമേശ് വിഡ്ഢിയാണ്. ഞാന്‍ ലുങ്കിയല്ല മുണ്ടാണ് ഉടുക്കുന്നതെന്ന് വിശദീകരിക്കണമെങ്കില്‍ ബ്രിട്ടാസ് അത് വിശദീകരിക്കട്ടേ. ഇത് റേസിസമല്ല. വിഡ്ഢിത്തം വിഡ്ഢിത്തം മാത്രമാണ്. രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.വിഡ്ഢിത്തരം ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ സ്വകാര്യ സ്വത്തൊന്നുമല്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇത് പറഞ്ഞ ജയറാം രമേശ് ഒരു വിഡ്ഢിയാണ്. ഇപ്പോള്‍ ഇത് പറഞ്ഞ ബിജെപി എംപിയും വിഡ്ഢിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.