Headlines

ഇ ഡി ആക്രമണ കേസിൽ ഒരാൾ കൂടി പിടിയിൽ; DYFI പ്രവർത്തകൻ ആദർശ് പിടിയിൽ

 

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതികൂടി പിടിയിൽ. ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ആദർശാണ് പിടിയിലായത്. വിദേശത്തേക്ക് പോയ 27-ാമത്തെ പ്രതി ആദർശാണ് പിടിയിലായത്. വിദേശത്തായിരുന്ന ആദർശ് ചെന്നൈയിലെത്തിയപ്പോൾ പിടികൂടുകയായിരുന്നു. ആദർശിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.

 

 

ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് അറസ്‌റ്റ് ചെയ്തത്. പൊലീസ് ചെന്നൈയിൽ എത്തി പിടികൂടുകയായിരുന്നു. ഇയാൾക്കായി നേരത്തെ ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിക്കായി മ്യൂസിയം പൊലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു.അതേസമയം, ഒളിവിൽപോയ പാളയം സന്തോഷിനെ പിടികൂടിയിട്ടില്ല.