Headlines

അർജുൻ ആയങ്കിയ്ക്ക് വേണ്ടി പണമിടപാട് നടത്തിയത് അനിയൻ; അജയ് ആയങ്കി പിടിയിൽ

 

അർജുൻ ആയങ്കിയുടെ ഇളയ സഹോദരൻ അജയ് പിടിയിൽ. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ അജയ് ആയങ്കിയെ എത്തിച്ചു. അർജൻ ആയങ്കിക്ക് കേസ് നടത്തുന്നതിനായി പണം സ്വരൂപിക്കുന്നതിന് വേണ്ടി ഇൻസ്റ്റയിൽ കൊടുത്ത ക്യു ആർ കോഡ് അജയ് ആയങ്കിയുടെ ബാങ്ക് അക്കൗണ്ടിന്റേതായിരുന്നു. ഇതിലൂടെ കേസ് നടത്തിപ്പിനായി ക്ലൗഡ് ഫ്രണ്ടിംഗ് നടത്തുകയും അർജുൻ ആയങ്കിയുടെ സുഹൃത്തിന് 16430 രൂപ അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.

 

 

ഇന്ന് പുലർച്ചെയാണ് അജയ് ആയങ്കിയെ പൊലീസ് പിടികൂടുന്നത്. ഇയാളെ പിടികൂടി ഒരു മണിക്കൂറിന് ശേഷമാണ് അർജുൻ ആയങ്കി പൊലീസ് പിടിയിലാകുന്നത്. അര്‍ജുന്‍ ആയങ്കിക്കായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് അജയ് ആയങ്കിയാണ്. കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നുമാണ് അർജുൻ ആയങ്കിയെ പിടികൂടിയത്. അർജുൻ ആയങ്കി അഭിഭാഷകയുടെ ഫ്ലാറ്റിലേക്കെത്തിയ ഓട്ടോയുടെ ഡ്രൈവർ ആണ് നിർണായക വിവരം നൽകിയത്.കസ്റ്റഡിയിലും പരിഹാസം തുടർന്ന് അർജുൻ ആയങ്കി. കടലിൽ കാണാതായവരെ കിട്ടിയോ എന്ന് ചോദ്യം. കഴിഞ്ഞ മൂന്ന് ദിവസമായി അർജുൻ ആയങ്കിയ്ക്കായി പൊലീസ് സംസ്ഥാന വ്യാപക പരിശോധന നടത്തുകയായിരുന്നു. അർജുനുമായി ബന്ധമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും പൊലീസിന് വിവരം ലഭിച്ചിരുന്നില്ല. പിന്നാലെ കണ്ണൂരും കോഴിക്കോടും കേന്ദ്രീകരിച്ച് പൊലീസ് വിശദമായ പരിശോധന നടത്തിവരികയായിരുന്നു. തുടർന്ന് കണ്ണൂരിൽ നിന്ന് അർജുൻ ആയങ്കി സഞ്ചരിച്ച കാർ പൊലീസ് കണ്ടെത്തിയിരുന്നു. നാല് കേസുകളാണ് അർജുനെതിരെ എടുത്തിട്ടുള്ളത്.