തന്റെ വീട്ടിലേക്ക് ചില യൂട്യൂബർമാരും മാധ്യമങ്ങളും അതിക്രമിച്ചു കയറുന്നുവെന്ന് പരാതിയുമായി സൗരവ്ദാസ്. അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തുന്നു. സുരക്ഷയിൽ ആശങ്കയെന്നും CJP വക്താവ് വ്യക്തമാക്കി.
ചില യൂട്യൂബർമാരും മാധ്യമങ്ങളും തന്റെ വസതിയിൽ കയറി അകത്തു നിന്ന് ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തതായും ഇത് തന്റെ സ്വകാര്യതയുടെ ഗുരുതരമായ ലംഘനമാണെന്നും തനിക്കും കുടുംബത്തിനും സുരക്ഷാ ഭീഷണിയെന്നും കോക്രോച്ച് ജനതാ പാർട്ടി (സിജെപി) മുഖ്യ വക്താവ് സൗരവ് ദാസ് ബുധനാഴ്ച എക്‌സിലെ ഒരു പോസ്റ്റിൽ കുറിച്ചു.
സംഭവത്തിന്റെ പേരിൽ തന്റെ വീട്ടിൽ വെച്ച് ഏതെങ്കിലും സാമൂഹിക വിരുദ്ധർ തന്നെ ആക്രമിച്ചാൽ, അതിൽ ഉൾപ്പെട്ട യൂട്യൂബർമാരും അവരെ ഏകോപിപ്പിച്ചവരും ആയിരിക്കും അതിന് നേരിട്ട് ഉത്തരവാദികളാകുമെന്ന് ദാസ് അവകാശപ്പെട്ടു. ഈ വിഷയം രാജ്യസഭയിൽ ഉന്നയിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രയൻ പറഞ്ഞു.
സൗരവ് ദാസിന്റെ വീട്ടിലേക്ക് ഓൺലൈൻ മീഡിയ അതിക്രമിച്ചു കയറിയ സംഭവത്തിൽ സിജെപി വക്താവ് അശുതോഷ് രംഗ പ്രതികരിച്ചു. ക്ഷമയ്ക്ക് പരിധിയുണ്ട്. അതിക്രമിച്ചു കയറിയവരെ നിയമപരമായി നേരിടും. വീടുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.









