Headlines

വേണ്ടെന്നുവച്ചത് ‘ലോക മഹായുദ്ധ’മെന്ന് ട്രംപ്; കൊറിയൻ ‘ചോരയിലും’ തളരാതെ കുതിക്കാൻ ഇന്ത്യ, കൂപ്പുകുത്തി എണ്ണ, ഡോളറിന് യെൻ ആഘാതം

 

ഇറാനെതിരെ ഇന്ന് നടത്താനിരുന്ന ആക്രമണം വേണ്ടെന്നുവച്ചതിലൂടെ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയൊരു യുദ്ധമാണ് മാറ്റിവച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗദി അറേബ്യ ഉൾപ്പെടെയുള്ളയുടെ അഭ്യർഥനയെ തുടർന്നാണ് ആക്രമണത്തിൽ നിന്ന് യുഎസ് പിന്മാറിയത്.

 

ഇറാനുമായി സമാധാന ചർച്ചകൾ ഇന്ന് പുനരാരംഭിക്കുമെന്ന് ട്രംപ് പറഞ്ഞു. ആക്രമണം ‘ഉപേക്ഷിക്കുകയും’ ചർച്ച തുടങ്ങുമെന്നുമുള്ള ട്രംപിന്റെ വാക്കുകൾക്ക് പിന്നാലെ ക്രൂഡോയിൽ വില കൂപ്പുകുത്തി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 4.80% ഇടിവുമായി 83.71 ഡോളറിലെത്തി. കഴിഞ്ഞവാരം വില 92 ഡോളറിന് മുകളിലായിരുന്നു. യുഎസ് ക്രൂഡ് വില 5.21% ഇടിവുമായി 80.26 ഡോളറുമായിട്ടുണ്ട്.

‘വിലയിടിക്കാൻ’ സൗദി, റഷ്യ

 

സൗദിയും റഷ്യയും ഉൾപ്പെടെയുള്ള എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് സെപ്റ്റംബർ മുതൽ പ്രതിദിന സംയോജിത ഉൽപാദനം 1.88 ലക്ഷം ബാരൽ വീതം കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. ഇതും എണ്ണവില കുറയാൻ സഹായിക്കുന്ന നീക്കമാണ്. ഉപഭോഗത്തിന്റെ 90% ക്രൂഡോയിലിനും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് ഈ നീക്കവും വിലക്കുറവും വലിയ ആശ്വാസമാകും.

 

ട്രംപിന്റെ മറ്റൊരു ‘നുണ’ എന്ന് ഇറാൻ

 

ഹോർമുസ് കടലിടുക്ക് തുറക്കാമെന്ന് ഇറാൻ സമ്മതിച്ചെന്ന് ഇതിനിടെ ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, ഇറാൻ ഇതു തള്ളി. അങ്ങനെയൊരു ഡീൽ ഇല്ലെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ന് നടത്താനിരുന്ന ആക്രമണം ഉപേക്ഷിക്കണമെന്ന് ഇറാൻ അപേക്ഷിച്ചുവെന്ന ട്രംപിന്റെ വാദം ‘മറ്റൊരു പച്ചനുണ’യാണെന്നും ഇറാൻ വ്യക്തമാക്കി.

ഫോൺ വിളിയുമായി അബ്ബാസ് അരഗ്ചി

 

വെടിനിർത്തൽ നടപ്പാക്കാനുള്ള നയതന്ത്ര നീക്കങ്ങൾ ഇറാൻ ഊർജിതമാക്കിയിട്ടുണ്ട്. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, പാക്കിസ്ഥാൻ സംയുക്ത സേനാമേധാവി അസിം മുനീർ എന്നിവരുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ഫോണിൽ സംസാരിച്ചുവെന്ന് ഇറാനിയൻ മാധ്യമങ്ങൾ വ്യക്തമാക്കി.

 

യുദ്ധ ഒരുക്കത്തിൽ ഇസ്രയേൽ

 

മറുവശത്ത് ഇസ്രയേലും ഇറാനെതിരെ പടയൊരുക്കം പുനരാരംഭിക്കാനുള്ള ശ്രമത്തിലാണെന്നത് ആശങ്ക ഉയർത്തുന്നു. ആണവ പദ്ധതിയും ബാലിസ്റ്റിക് മിസൈൽ നിർമാണവും പുനരാരംഭിക്കാനാണ് ഇറാൻ ശ്രമിക്കുന്നതെങ്കിൽ കനത്ത ആക്രമണം ഇസ്രയേൽ നടത്തുമെന്ന് ഇസ്രയേലി ഊർജ മന്ത്രി ഏലി കോഹെൻ പറഞ്ഞു.ഇടിഞ്ഞതും യുഎസ് ഡോളർ ഇൻഡക്സ് 0.20% നഷ്ടവുമായി 99.71ൽ എത്തിയതും സ്വർണത്തിന് നേട്ടമാകേണ്ടതാണെങ്കിലും വലിയ വിലക്കുതിപ്പ് ഉണ്ടായില്ല. ഔൺസിന് 10 ഡോളർ മാത്രം വർധിച്ച് 4058 ഡോളറിലാണ് രാജ്യാന്തര വിലയുള്ളത്. കേരളത്തിൽ വിലയിൽ വലിയ മാറ്റത്തിന് സാധ്യതയില്ല. അമേരിക്കയിലെ തൊഴിൽക്കണക്കാണ് സ്വർണത്തിന്റെയും ദിശ ഇനി പ്രധാനമായും നിശ്ചയിക്കുക.