Headlines

ഇസ്രയേൽ വ്യോമാക്രമണം; ഗാസയിൽ കുട്ടികൾ ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടു

  ജറുസലം ∙ ഗാസയിൽ തുടർച്ചയായ രണ്ടാം ദിവസം ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 18 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസയുടെ വടക്ക്, തെക്ക്, മധ്യ മേഖലകളിൽ ഇസ്രയേൽ വിമാനങ്ങൾ ആക്രമണം നടത്തി. പാർപ്പിട മേഖലകളിലും ആക്രമണം നടന്നു. ഖാൻ യൂനിസിലെ മവാസി മേഖലയിലെ നടന്ന ആക്രമണത്തിൽ മാതാപിതാക്കളും 9 വയസ്സുള്ള കുട്ടിയും മരിച്ചു. ഗാസ നഗരത്തിലും മാതാപിതാക്കളും കുട്ടിയും കൊല്ലപ്പെട്ടു. ഹമാസിന്റെ രണ്ട് കമാൻഡർമാരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ അറിയിച്ചത്.കഴിഞ്ഞവർഷം നിലവിൽ വന്ന വെടിനിർത്തൽ കരാർ തുടരുന്ന…

Read More

‘വയനാട്ടിലെ ജനങ്ങൾക്ക് താങ്കളുടെ സേവനം അത്യാവശ്യമാണ്, തുടരുക’; പിണറായിയുടെ വിശ്വസ്തന്റെ അപേക്ഷ തള്ളി ആഭ്യന്തര വകുപ്പ്

  തിരുവനന്തപുരം ∙ വിരമിക്കാനായി സ്വന്തം നാടായ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം നൽകണമെന്ന് ഡിവൈഎസ്‌പിയുടെ അപേക്ഷ; വയനാട്ടിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭിക്കാൻ താങ്കൾ അവിടെത്തന്നെ തുടരണമെന്നു സർ‍ക്കാർ. വയനാട് ക്രൈംബ്രാഞ്ചിൽ‌ ഡിവൈഎസ്‌പിയായ പൊലീസ് സംഘടനയിലെ ഇടത് അനുകൂല വിഭാഗം നേതാവ് ഡി.കെ.പൃഥ്വിരാജിന്റെ അപേക്ഷയാണ് ആഭ്യന്തര വകുപ്പ് തള്ളിയത്. പൃഥ്വിരാജിന്റെ സേനയിലെ മികച്ച പ്രവർത്തനം കണക്കിലെടുത്താണ് വയനാട്ടിലേക്ക് മാറ്റിയതെന്നും അവിടെ ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുകയാണു ലക്ഷ്യമെന്നും ഉത്തരവിൽ പറയുന്നു.തിരുവനന്തപുരത്ത് ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഡിവൈഎസ്‌പിയായ പൃഥ്വിരാജിനെ മേയിൽ…

Read More

ആലപ്പുഴയിലും അവധി; സംസ്ഥാനത്ത് 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

  തിരുവനന്തപുരം∙ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. കഴിഞ്ഞ ദിവസം ജില്ലയിലെ രണ്ട് താലൂക്കുകൾക്ക് മാത്രമായി തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് ജില്ല മുഴുവൻ അവധി പ്രഖ്യാപിച്ചത്.രാവിലെ 6 മണിയോടെയാണ് ഉത്തരവ് പുറത്തുവന്നത്.സംസ്ഥാനത്തെ 11 ജില്ലകൾക്ക് ഇന്നലെ രാത്രി തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, കോട്ടയം,…

Read More