തിരുവനന്തപുരം ∙ ബവ്റിജസ് കോർപറേഷന്റെ (ബെവ്കോ) വിൽപനശാലയിൽ നിന്നു വാങ്ങിയ മദ്യത്തിന് 100 രൂപ അധികനിരക്ക് ഈടാക്കിയതിന് ബവ്റിജസ് കോർപറേഷൻ എംഡിയിൽ നിന്ന് നഷ്ടപരിഹാരമായി 3000 രൂപ ഈടാക്കാൻ തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഉത്തരവ്. തിരുമല പ്ലാവിള‘പ്രണവ’ത്തിൽ എസ്.അജിത് കുമാറിന്റെ പരാതിയിലാണ് ഫോറം പ്രസിഡന്റ് പി.വി.ജയരാജൻ, പ്രീത ജി നായർ, വി.ആർ.വിജു എന്നിവർ ഉത്തരവിട്ടത്. 2022 ഏപ്രിൽ 8ന് പവർഹൗസ് റോഡിലെ ബെവ്കോ മദ്യവിൽപനശാലയിൽ നിന്നു 375 മില്ലിലീറ്റർ റം വാങ്ങിയപ്പോൾ, അധികമായി 100 രൂപ ഈടാക്കിയെന്നാണ് പരാതി.








