Headlines

‘സ്ഥലം മാറ്റിക്കളയും കേട്ടോ…അതെല്ലാം തീരുമാനിക്കുന്നത് ഇപ്പോള്‍ ഞങ്ങള്‍’; ഭീഷണിയുമായി എന്‍ജിഒ അസോസിയേഷന്‍ നേതാവ്

 

ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റങ്ങള്‍ തീരുമാനിക്കുന്നത് തങ്ങളാണെന്ന ഭീഷണി പ്രസംഗവുമായി എന്‍ജിഒ അസോസിയേഷന്‍ നേതാവ്. പത്തനംതിട്ട മല്ലപ്പള്ളി താലൂക്ക് ഓഫിസിലോ യോഗത്തിലാണ് എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം പി എസ് വിനോദ് കുമാര്‍ ഭീഷണി പ്രസംഗം നടത്തിയത്. റവന്യൂ വകുപ്പ് ഭരിക്കുന്നത് കോണ്‍ഗ്രസാണെന്നും ആരൊക്കെ എന്തൊക്കെ ചെയ്യണമെന്നും സ്ഥലം മാറ്റണമെന്നും എന്‍ജിഒ അസോസിയേഷന്‍ തീരുമാനമെടുത്ത് നടപ്പാക്കുമെന്ന് പുറത്തുവന്ന ഓഡിയോയിലുണ്ട്. (NGO Association leader threat speech)

 

 

തങ്ങളുടെ വരുതിക്ക് നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മാത്രം മുന്നോട്ടുപോകാമെന്നും അല്ലെങ്കില്‍ തങ്ങള്‍ തീരുമാനിക്കുന്ന സ്ഥലത്തേക്ക് ട്രാന്‍സ്ഫറായി പോകേണ്ടി വരുമെന്നുമാണ് ഭീഷണി. അല്ലാതെ ഇതൊന്നും തീരുമാനിക്കുന്നത് ജോയിന്റ് കൗണ്‍സില്‍ അല്ലെന്നും ഇയാള്‍ വിവാദ പ്രസംഗത്തില്‍ സൂചിപ്പിക്കുന്നുണ്ട്.ജില്ലാ കളക്ടറോ കമ്മീഷണറോ വിചാരിച്ചാല്‍പ്പോലും തങ്ങളുടെ തീരുമാനം മാറ്റാനാകില്ലെന്നാണ് ഭീഷണി. യുഡിഎഫ് സര്‍ക്കാര്‍ വന്നതിന് ശേഷമുള്ള സ്ഥലം മാറ്റങ്ങള്‍ ചര്‍ച്ചയാകുന്നതിനിടെയാണ് ഈ ഭീഷണി പ്രസംഗം വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.