പുതിയ KPCC അധ്യക്ഷനെ ഉടൻ തിരഞ്ഞെടുക്കും ; ചർച്ച ഡൽഹിയിൽ, മന്ത്രി കെ.മുരളീധരൻ

 

പുതിയ KPCC അധ്യക്ഷനെ ഉടൻ തന്നെ തിരഞ്ഞെടുക്കുമെന്ന് മന്ത്രി കെ മുരളീധരൻ. മുഖ്യമന്ത്രി വി ഡി സതീശൻ അത് ചർച്ചചെയ്യാനാണ് ഡൽഹിയിലേക്ക് പോയത് എന്നാൽ അപ്പോഴാണ് സിജെപി സമരം കാരണം മടങ്ങിയത്. അധ്യക്ഷ ചർച്ചകൾ ഡൽഹിയിൽ തന്നെ നടക്കുമെന്നും മന്ത്രി പ്രതികരിച്ചു.

 

 

സംസ്ഥാന കോൺഗ്രസിൽ കെപിസിസി അധ്യക്ഷനില്ലാത്തത് നിലവിൽ വലിയ സംഘടനാ പ്രതിസന്ധികൾക്ക് കാരണമാകുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ എത്രയും വേഗം പുതിയ അധ്യക്ഷനെ നിയമിക്കേണ്ടത് അത്യാവശ്യമാണെന്ന നിലപാടിലാണ് എഐസിസി നേതൃത്വം.

 

കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബഹനാന്‍, ആന്റോ ആന്റണി, ജോസഫ് വാഴയ്ക്കന്‍, കെ.സി.ജോസഫ്, അടൂര്‍ പ്രകാശ് തുടങ്ങിയ നേതാക്കള്‍ക്കൊപ്പം യുവനിരയിലെ ഷാഫി പറമ്പില്‍, മാത്യു കുഴല്‍നാടന്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.