യുവതിയെ അധിക്ഷേപിച്ച സംഭവത്തിൽ കേസെടുത്ത് ഒന്നരമാസം കഴിഞ്ഞിട്ടും, യൂട്യൂബർ ‘തൊപ്പി’ എന്ന നിഹാദിനെ കണ്ടെത്താനാകാതെ പൊലീസ്. രണ്ടാം പ്രതി ഷമീർ സിജെപി സമരവേദിയിലെത്തി ലൈവ് വിഡിയോ ചെയ്തിട്ടും പിടികൂടിയില്ല. നാലാം പ്രതി മുഹമ്മദ് മാത്രമാണ് നിലവിൽ റിമാൻഡിലുള്ളത്. ഗായകൻ ഹനാൻഷായുടെ സുഹൃത്തിന്റെ ഭാര്യയെയാണ് ലൈവിൽ തൊപ്പി ഗ്യാങ് അവഹേളിച്ചത്.
ആലുവ റൂറൽ പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ നിഹാദ് മുൻകൂർ ജാമ്യം തേടിയിട്ടുണ്ടെങ്കിലും, മഞ്ചേരിയിലെ കേസിൽ ഇതുവരെ ജാമ്യാപേക്ഷ നൽകിയിട്ടില്ല. ഗെയിമിങ് ലൈവ് സ്ട്രീമിങ്ങിലൂടെയാണ് തൊപ്പിയും സംഘവും പ്രായപൂർത്തിയാവാത്ത കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ഇടയിൽ സ്വാധീനം നേടിയത്. തുടക്കംമുതൽ ഇവർ ഉപയോഗിക്കുന്ന ഭാഷയ്ക്കും മറ്റും കടുത്ത വിമർശനത്തിന് ഇടയാക്കിയുരുന്നു. എന്നാൽ, സാമൂഹിക മാധ്യമങ്ങളിൽ വലിയ വിഭാഗത്തിന്റെ ശ്രദ്ധ ഇവരിലേക്കെത്തിയിരുന്നു.









