തിരുവനന്തപുരം കടയ്ക്കാവൂരില്‍ നടുറോഡില്‍ യുവതിയെ വെട്ടിപരിക്കേല്‍പ്പിച്ച് രണ്ടാംഭര്‍ത്താവ്. കടയ്ക്കാവൂര്‍ സ്വദേശിനി വിജിമോളെയാണ് പ്രതി അനു ഗുരുതരമായി വെട്ടി പരുക്കേല്പിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് വിജിമോള്‍. ( husband attacked wife in thiruvanathapuram)
ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം ആറ്റിങ്ങല്‍ കടയ്ക്കാവൂരില്‍ ഉണ്ടായത്. വിജിമോള്‍ എന്ന യുവതിയെയാണ് രണ്ടാം ഭര്‍ത്താവും അഞ്ചുതെങ് സ്വദേശിയുമായി അനു ഗുരുതരമായി വെട്ടിപരിക്കേല്പിച്ചത്. വിജിമോളുടെ ഇടതു കൈപ്പത്തി പൂര്‍ണമായി വെട്ടിമാറ്റി. തലയിലും കാലിലും രണ്ട് വെട്ട് വീതമുണ്ട്.പ്രതി അനുവിനെ 2 മണിക്കൂറിനുള്ളില്‍ തന്നെ കടയ്ക്കാവൂര്‍ പോലീസ് പിടികൂടി. കുടുംബ വഴക്കാണ് അക്രമണത്തിന് പിന്നിലെ കാരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ വര്‍ഷവും ഇയാള്‍ വിജിമോളെ വെട്ടി പരുക്കേല്‍പ്പിച്ചിരുന്നു.






