Headlines

‘നെതന്യാഹു യുദ്ധക്കുറ്റവാളി; അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് അമേരിക്കൻ ഭരണകൂടം നടപ്പിലാക്കണം’; മംദാനി

  ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒരു ‘യുദ്ധക്കുറ്റവാളി’യാണെന്ന് ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി. എന്നാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ന്യൂയോർക്കിന് അധികാരമില്ലെന്നും മംദാനി വ്യക്തമാക്കി. നെതന്യാഹുവിനെതിരെയുള്ള അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് അമേരിക്കൻ ഭരണകൂടം നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നെതന്യാഹു ന്യൂയോർക്കിലെത്തിയാൽ അറസ്റ്റ് വാറന്റ് നടപ്പിലാക്കാൻ നഗര അധികൃതർക്ക് കഴിയുമോ എന്ന് പരിശോധിക്കാൻ നഗരത്തിലെ അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തുകയാണെന്ന് ന്യൂയോർക്ക് സിറ്റി മേയർ സോഹ്‌റാൻ മംദാനി പറഞ്ഞിരുന്നു.     റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ കാര്യത്തിലും…

Read More

15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനമേർപ്പെടുത്തി ഫ്രാൻസ്: യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യം

  15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കുന്ന ബില്ല് പാസാക്കി ഫ്രാൻസ്. പ്ലാറ്റ്ഫോമുകളിൽ പൂർണ നിരോധനം അംഗീകരിക്കുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യത്തെ രാജ്യമായി മാറുകയാണ് ഫ്രാൻസ്. സമൂഹമാധ്യമ ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യം തകരാറിലാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് വിലക്കേർപ്പെടുത്തിയത്.     ഡിജിറ്റൽ ഉള്ളടക്കത്തിന്റെ ദോഷകരമായ ഫലങ്ങളെക്കുറിച്ച് ലോകമെമ്പാടും ആശങ്കകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഫ്രഞ്ച് ഗവൺമെന്റിന്റെ സുപ്രധാന തീരുമാനം. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം ഫ്രഞ്ച് നിയമനിർമ്മാതാക്കൾ അംഗീകരിച്ചു. ഹൈസ്കൂളുകളിൽ…

Read More

സിക്കിമിൽ തുരങ്കത്തിൽ വാതകസ്ഫോടനം; 20 മരണം, കാണാതായവരിൽ കോട്ടയം പാമ്പാടി സ്വദേശിയും

  ഗാങ്ടോക്ക് ∙ സിക്കിമിലെ നാംചി ജില്ലയിൽ ജലവൈദ്യുതപദ്ധതിയുടെ നിർമാണത്തിലുള്ള തുരങ്കം തകർന്ന് 20 പേർ മരിച്ചു. കോട്ടയം പാമ്പാടി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ (43) അടക്കം 5 പേരെ കാണാതായി. തുരങ്കത്തിൽ കുടുങ്ങിയ ഇവരെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തനം ഊർജിതമാക്കി.   കേന്ദ്ര സർക്കാരിനു കീഴിലുള്ള നാഷനൽ ഹൈഡ്രോ പവർ കോർപറേഷൻ (എൻഎച്ച്പിസി) സിക്കിം യൂണിറ്റിന്റെ മാനേജരാണ് അനീഷ്.തെക്കൻ സിക്കിമിലെ സമർ‍ഡൂങ്ങിൽ ടീസ്റ്റ ജലവൈദ്യുതപദ്ധതി പദ്ധതിക്കുവേണ്ടി എൻഎച്ച്പിസി നിർമിക്കുന്ന തുരങ്കമാണു തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് തകർന്നത്. അണക്കെട്ടിൽനിന്നു…

Read More

അൽഫാമിന്റെ അളവ് കുറഞ്ഞു: ഹോട്ടൽ ജീവനക്കാരും ടൂറിസ്റ്റുകളും തമ്മിലടി, 3 പേർ അറസ്റ്റിൽ

  അടിമാലി ∙ ഭക്ഷണത്തിന്റെ അളവ് കുറഞ്ഞതുമായി ബന്ധപ്പെട്ട് അടിമാലിയിൽ വിനോദ സഞ്ചാരികളും ഹോട്ടൽ ജീവനക്കാരും തമ്മിൽ നടന്ന തർക്കം ആക്രമണത്തിൽ കലാശിച്ചു. അടിമാലി ജെന്ന റസിഡൻസി സൂപ്പർവൈസർ ഉൾപ്പെടെ 3 പേർക്ക് പരുക്ക്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ പിന്നീട് റിമാൻഡ് ചെയ്തു.   ഹോട്ടൽ സൂപ്പർവൈസർ അടിമാലി മന്നാങ്കാല ചെറിയാനിക്കൽ നിഷാദ് (44), ജീവനക്കാരായ ചെറുതോണി കൊച്ചു തുണ്ടിയിൽ അനന്ദു (27), അതിഥിത്തൊഴിലാളി…

Read More

10–ാം ദിവസവും ഇറാന്റെ തുറമുഖങ്ങളിൽ ബോംബിട്ട് യുഎസ്

  ദുബായ് ∙ ഇറാനിലെ തെക്കൻ തുറമുഖനഗരങ്ങളിൽ യുഎസ് സേന പത്താംദിവസവും ബോംബാക്രമണം തുടർന്നു. യുഎസ് താവളങ്ങളുള്ള ബഹ്റൈൻ, കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിൽ ഇറാനും തിരിച്ചടി നൽകി. ഇന്നലെ അതിരാവിലെ തുടങ്ങിയ ആക്രമണം രാത്രി വൈകിയും തുടരുകയാണെന്നു കുവൈത്തും ബഹ്‌റൈനും അറിയിച്ചു.   ഇന്നലെ ഒമാൻ തീരം വഴി ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച 2 എണ്ണ ടാങ്കറുകൾ മിസൈൽ ആക്രമണത്തിൽ തകർന്നു. നാവികർ ലൈഫ് ബോട്ടുകളിൽ രക്ഷപ്പെട്ടു. അതേസമയം, ഇറാൻ–യുഎസ് നയതന്ത്ര ചർച്ച പുനരാരംഭിക്കാനുള്ള മധ്യസ്ഥ…

Read More

CJP പ്രതിഷേധത്തിന് പിന്തുണയേറുന്നു: കേന്ദ്രം പ്രതിരോധത്തിൽ; പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

  നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി തുടങ്ങിവെച്ച സമരത്തിന് കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചതോടെ കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ. കഴിഞ്ഞ രണ്ടുദിവസമായി ഡൽഹിയിൽ പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് ചെയ്ത രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് വലിച്ചിഴച്ചതോടെ പ്രതിഷേധം കൂടുതൽ ശക്തിയാർജിച്ചിരിക്കുകയാണ്.     പാർലമെന്റിൽ വിഷയം ചർച്ച ചെയ്യണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു….

Read More