തിങ്കളാഴ്ച രാജ്യതലസ്ഥാനത്തെ സമരത്തിന് നേരയുള്ള പൊലീസ് നടപടി സംബന്ധിച്ച ഹർജി അടിയന്തരമായി ലിസ്റ്റ് ചെയ്യാൻ വിസമ്മതിച്ച് സുപ്രീംകോടതി. തങ്ങളുടെ സമയം പാഴാക്കരുത് എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ ഉണ്ടെന്ന് ഹർജിക്കാരൻ. തങ്ങൾക്ക് വീഡിയോ കാണാൻ താല്പര്യവും സമയവും ഇല്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
അതേസമയം പ്രതിഷേധങ്ങൾ കണക്കിലെടുത്ത് രാജ്യതലസ്ഥാനത്ത് സുരക്ഷ കൂടുതൽ ശക്തമാക്കി. ഇന്നും മെട്രോ സ്റ്റേഷനുകൾ അടച്ചു. തിങ്കളാഴ്ച സിജെപി യുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിനെ, പെല്ലറ്റ് ഗൺ ഉപയോഗിച്ച് നേരിട്ടു എന്നടക്കമുള്ള ആരോപണങ്ങളും ശക്തമാകുകയാണ്.
അതേസമയം ഡൽഹിയിൽ കൊക്രോച്ച് ജനത പാർട്ടി നടത്തുന്ന സമരത്തെ അതിക്രൂരമായി അടിച്ചമർത്താനാണ് ഡൽഹി പോലീസ് ശ്രമിച്ചത്. പെൺകുട്ടികൾ അടക്കമുള്ളവരെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നു. പോലീസ് പെല്ലറ്റ് ഗൺ ഉപയോഗിച്ചതിന് സമരക്കാർ തെളിവായി ചിത്രങ്ങൾ പുറത്തുവിട്ടെങ്കിലും പോലീസ് നിഷേധിച്ചു.
അതിനിടെ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയ്ക്കും, കോൺഗ്രസ് നേതാക്കൾക്കുമെതിരായ പൊലീസ് നടപടിയിൽ പാർലമെന്റ് പ്രക്ഷുബ്ധം. പ്രതിപക്ഷബഹളത്തിൽ ലോക്സഭയും രാജ്യസഭയും പന്ത്രണ്ട് മണി വരെ നിർത്തിവച്ചു. ചോദ്യാത്തരവേളയ്ക്ക് ശേഷം ചർച്ചയാകാമെന്ന് ലോക്സ്പീക്കർ പറഞ്ഞെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാൻ പ്രതിപക്ഷം തയ്യാറായില്ല.








