2025 കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി വിജയ്. കരൂരില്‍ താന്‍ റാലി നടത്തിയപ്പോള്‍ പൊലീസിനെ വിശ്വസിച്ചുപോയതാണ് തനിക്ക് പറ്റിയ തെറ്റെന്ന് വിജയ് പറഞ്ഞു. നാമക്കലിലെ യോഗം കഴിഞ്ഞ് കരൂരിലേക്ക് വരുമ്പോള്‍ പോലീസ് സാഹചര്യം പറഞ്ഞ് തന്നില്ല. പോലീസ് മുന്‍കൂട്ടി കാര്യങ്ങള്‍ പറഞ്ഞിരുന്നെങ്കില്‍ പരിപടി തന്നെ ക്യാന്‍സല്‍ ചെയ്യുമായിരുന്നുവെന്നും ചതി പറ്റിയെന്നും വിജയ് പറഞ്ഞു. (I Trusted Cops They Put The Stampede Blame On Me Vijay In Karur)
കരൂരിലെത്തിയ വിജയ്യുടെ പ്രസംഗം ഒരേസമയം വൈകാരികവും ആവേശോജ്ജ്വലവുമായിരുന്നു. ടിവിയില്‍ എന്റെ ഫോട്ടോ കണ്ടു വിജയ് അണ്ണാ എന്ന് പറഞ്ഞ് ഉമ്മ കൊടുത്ത് വന്ന കുട്ടികള്‍ അടക്കമാണ് അപകടത്തില്‍പ്പെട്ടതെന്നും ഇത് മനസില്‍ നിന്ന് പോകില്ലെന്നും വിജയ് പറഞ്ഞു. എന്നിട്ടും അതിന്റെ ഉത്തരവാദിത്തം തന്റെ മേല്‍ ചാരാന്‍ ശ്രമിച്ചു. ഇത്രയും പ്രതിസന്ധിയുണ്ടാക്കിയിട്ട് അത് രാഷ്ട്രീയമായി ഉപയോഗിക്കാനല്ലേ ശ്രമിച്ചതെന്ന് അദ്ദേഹം ചോദിച്ചു. ‘ ഞാന്‍ ഓടിയൊളിച്ചെന്ന് പറഞ്ഞില്ലേ, ഇറങ്ങി വാ ഇറങ്ങി വാ എന്ന് പറഞ്ഞില്ലേ, ഇത്രയൊക്കെ പറഞ്ഞാല്‍ ഇറങ്ങിയോടുമെന്ന് കരുതിയോ? അങ്ങനെ ഓടുന്നവനല്ല ഞാന്‍. പണമോ ജനമോ ഏതാണ് മുഖ്യമെന്ന് ചോദിച്ചാല്‍ ജനമാണ് എന്ന് തന്നെ പറയും. ജനങ്ങള്‍ക്കായി എല്ലാം ഉപേക്ഷിച്ച് ഇറങ്ങി വന്നവനാണ് ഞാന്‍. വിജയ്യുടെ വാക്കുകള്‍ ഇങ്ങനെ.സര്‍ക്കാര്‍ ഓഫിസുകളില്‍ ജനങ്ങളെ വട്ടംകറക്കുന്ന പരിപാടി ഇനി ഉണ്ടാകില്ലെന്ന് വിജയ് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. അവിടെ പോ, ഇവിടെ പോ എന്നൊക്കെ ഇനി ആരും ജനങ്ങളോട് പറയില്ല. ഇത് വാ തുറക്കുന്ന സിഎം ആണ്. ഒരു കള്ളപ്പണിയും ഇനി നടക്കില്ല. നമ്മുക്ക് ചതി പറ്റി. ഇനിയും അത് പറ്റാന്‍ പാടില്ല. രാഷ്ട്രീയ വ്യാപാരത്തെ ഇ തിരഞ്ഞെടുപ്പ് അടിച്ചൊതുക്കിയെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.







