തൃശൂര്‍: തെറ്റ് തിരുത്തിയാല്‍ ആര്‍ക്കും പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്റെ നിലപാടിനെ തള്ളി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഓരോരുത്തരും ഓരോ ചാനലില്‍ സംസാരിക്കുന്നതിന് മറുപടി പറയേണ്ടതില്ലെന്നാണ് വിഷയത്തില്‍ എം വി ഗോവിന്ദന്‍ പ്രതികരിച്ചത്. പാര്‍ട്ടിയുടെ ഭാഗമായല്ല അദ്ദേഹം സംസാരിച്ചത്. തെറ്റു തിരുത്തിയാല്‍ ആരെയും തിരിച്ചെടുക്കും. എന്നാല്‍ ഇവിടെ വര്‍ഗ്ഗ വഞ്ചന എന്നതാണ് തെറ്റ്. സുധാകരനും ഗോവിന്ദനും കുഞ്ഞികൃഷ്ണനും പാര്‍ട്ടിയെ വഞ്ചിച്ച് പോയവരാണ് അവര്‍ക്കെതിരായ വിമര്‍ശനം തുടരുമെന്നും ഗോവിന്ദന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്ന് എം വി ജയരാജന്‍ പറഞ്ഞത്.
വിഴിഞ്ഞം വിദേശ നിക്ഷേപ വിഷയത്തിലും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. വി ഡി സതീശന്‍ കൃത്യമായി അജണ്ട വെച്ച് പ്ലാന്‍ ചെയ്ത സംഭവമാണ് വിഴിഞ്ഞത്ത് നടന്നത്. വിഴിഞ്ഞം പൂര്‍ണ്ണമായി കയ്യടക്കുക എന്നുള്ളതാണ് എംഎസ്‌സി കമ്പനിയുടെ താല്‍പര്യം. അതിനാല്‍ കരാര്‍ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അദാനി, എംഎസ്സി കമ്പനി, എന്നിവരുമായി മുഖ്യമന്ത്രി വലിയ ഡീല്‍ ഉണ്ടാക്കിയിരിക്കുന്നു. കരാര്‍ റദ്ദാക്കണമെന്നാണ് ഹൈക്കമാന്റിന്റെയും നിലപാട്. കരാര്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി മറുപടി പറയണം. വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വീഡി സതീശന്‍ ഉള്‍പ്പെടെയുള്ളവരുടെ കയ്യിലാണെത്തുകയെന്നും അദ്ദേഹം ആരോപിച്ചു.റിവ്യൂ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള മാധ്യമ വാര്‍ത്തയില്‍ അദ്ദേഹം വ്യക്തത വരുത്തി. റിവ്യൂ റിപ്പോര്‍ട്ടിനെക്കുറിച്ച് നേരത്തെ തന്നെ മാധ്യമങ്ങളോട് സംസാരിച്ചിട്ടുണ്ട്. ഇനി ഓരോ ചാനലിലും നടന്ന ചര്‍ച്ചകളോട് പ്രതികരിക്കുന്നില്ല. പാര്‍ട്ടിക്കുള്ളില്‍ നേതൃത്വത്തിനെതിരെ എതിര്‍ചേരി എന്ന വാര്‍ത്ത അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ ഉപ നേതാവ് വിവാദത്തില്‍ പ്രതികരിച്ച അദ്ദേഹം ചര്‍ച്ച ചെയ്ത് ആവശ്യമായ നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കി. മുന്‍കാലങ്ങളില്‍ കീഴ് വഴക്കം അനുസരിച്ച് പ്രതിപക്ഷ നേതാവ്, ഉപ നേതാവ് പദവികള്‍ എല്ലാം സിപിഎമ്മിന് ആയിരുന്നു. ചര്‍ച്ച ചെയ്താല്‍ അവര്‍ക്ക് ബോധ്യമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.







