Headlines

‘മൗനം വെടിയണം’: പരീക്ഷാ ക്രമക്കേടുകളിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് CJP

 

പരീക്ഷാ ക്രമക്കേടുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് കോക്രോച്ച് ജനതാ പാർട്ടി. വിഷയത്തിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്നും‌, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ‌ധർമേന്ദ്ര പ്രധാനെ രാജിവെപ്പിക്കണമെന്നും സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ കത്തിൽ ആവശ്യപ്പെട്ടു. ഡൽഹി ജന്തർമന്തറിലെ കോക്രോച്ച് ജനതാ പാർട്ടിയുടെ സമരത്തിന് പിന്തുണയുമായി ആം ആദ്മി പാർട്ടി എംപി സഞ്ജയ്‌ സിങ് എംപി സമരവേദിയിലെത്തി. തിരഞ്ഞെടുപ്പ് ക്രമക്കേട് നടത്തി ജയിക്കാൻ മാത്രമേ സർക്കാരിന് അറിയൂ എന്ന് സമരവേദിയിലെത്തിയ ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.

 

 

എത്ര നാൾ സിജെപി പ്രതിഷേധത്തെ അവഗണിക്കുമെന്ന് അഭിജിത് ദീപ്കെ ചോദിച്ചു. വിഷയത്തിൽ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്നും അഭിജിത് ആവശ്യപ്പെട്ടു. ചോദ്യപേപ്പർ ചോർച്ച സർക്കാരിന് തടയാൻ സാധിക്കാത്തതുകൊണ്ടാണ് ഞങ്ങൾ ഇവിടെ പ്രതിഷേധിക്കുന്നത്. പ്രതിഷേധക്കാർക്ക് നേരെ ഡൽഹി പോലീസ് അതിക്രമം നടത്തി. ദേശനേതാക്കളുടെ പുസ്തകങ്ങൾ ചെളിയിലെറിഞ്ഞു. ‌പുസ്തകങ്ങൾ നശിപ്പിച്ച പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്ന് അഭിജിത് ദീപ്കെ പറഞ്ഞു.ജന്തർ മന്തറിൽ സിജെപി നടത്തുന്ന സമരം രണ്ടാഴ്ച പിന്നിടുമ്പോൾ കലാസാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ നിന്നും പിന്തുണ വർദ്ധിക്കുകയാണ്. തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്ര സമര വേദിയിൽ എത്തി നിരാഹാര സമരം നടത്തുന്ന സോനം വാക് ചുകിന് പിന്തുണ പ്രഖ്യാപിച്ചു. അനിശ്ചിതകാല നിരാഹാര സമരം ഏഴാം ദിവസത്തിൽ എത്തിയതോടെ സോനം വാങ്ങ് ചുകിൻ്റെ ആരോഗ്യനില മോശമായതായും ശരീരഭാരം അഞ്ചര കിലോയോളം കുറഞ്ഞ തായും സിജെപി വക്താവ് അഷ്തോഷ് പറഞ്ഞു. അടുത്തഘട്ടത്തിൽ പ്രതിഷേധത്തിന് രാജ്യവ്യാപക പിന്തുണ ഉറപ്പാക്കാനാണ് സി ജെ പി യുടെ നീക്കം.