Headlines

ചേട്ടന്‍ അടി, അനിയന്‍ അടിയോയടി! വൈഭവ് സൂര്യവംശിയുടെ സഹോദരന്‍ സെഞ്ചുറിയടിച്ച് വരവറിയിച്ചു

 

ചേട്ടന്റെ അടി കണ്ട് ജനം ഞെട്ടിയിരിക്കുകയാണ്. അപ്പോള്‍ ദേ അനിയനും.. 15 വയസുകാരനായ വൈഭവ് സൂര്യവംശിയുടെ അനിയന്‍ 10 വയസുകാരന്‍ ആശിര്‍വാദ് സൂര്യവംശിയാണ് സെഞ്ചുറിയടിച്ച് ചേട്ടന്റെ വഴിയേ യാത്ര തുടങ്ങിയിരിക്കുന്നത്.

 

 

സമസ്തിപൂരില്‍ നടന്ന ഒരു പ്രാദേശിക പ്രാക്ടീസ് മത്സരത്തിലാണ് ആശിര്‍വാദ് സെഞ്ചുറി നേടി. ക്രിക്കറ്റ് അക്കാദമി താജ്പൂരിന് വേണ്ടി കളിച്ച താരം 87 പന്തില്‍ നിന്ന് 103 റണ്‍സാണ് അടിച്ചുകൂട്ടിയത്. 20 ഫോറുകളും ഒരു സിക്സറും അടങ്ങുന്നതായിരുന്നു ആശിര്‍വാദിന്റെ ഇന്നിങ്സ്. 118.39 ആയിരുന്നു താരത്തിന്റെ സ്ട്രൈക്ക് റേറ്റ്.വലംകൈയ്യന്‍ ബാറ്ററായ ആശിര്‍വാദിന്റെ ഈ പ്രകടനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മൂത്ത സഹോദരനായ ഉജ്ജ്വല്‍ സൂര്യവംശിയാണ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആദ്യമായി പങ്കുവെച്ചത്. സെഞ്ച്വറി നേട്ടത്തിന്റെ ചിത്രവും വീഡിയോയും സ്‌കോര്‍കാര്‍ഡും ഉജ്ജ്വല്‍ പോസ്റ്റ് ചെയ്തിരുന്നു. ഒരു ഹാര്‍ട്ട് ഇമോജിയോടെയായിരുന്നു ഈ പോസ്റ്റ്. ആശിര്‍വാദിന്റെ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ അച്ഛന്‍ സഞ്ജീവ് സൂര്യവംശിയും സോഷ്യല്‍ മീഡിയയിലൂടെ തന്റെ സന്തോഷം പങ്കുവെച്ചു.

 

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ആശിര്‍വാദിനെയും വൈഭവിനെപ്പോലെ മികച്ചൊരു ക്രിക്കറ്ററാക്കി മാറ്റുകയാണ് തന്റെ ലക്ഷ്യമെന്ന് സഞ്ജീവ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. വൈഭവ് സൂര്യവംശിയുടെ ബാറ്റിങ്ങ് ശൈലിയാണ് ആശിര്‍വാദിനും ചേട്ടന്‍ വൈഭവിനെപ്പോലെ തന്നെ ആക്രമിച്ചു കളിക്കുന്ന ശൈലിയിലാണ്. ആശിര്‍വാദിന്റെ സെഞ്ച്വറി മികവില്‍ ക്രിക്കറ്റ് അക്കാദമി താജ്പൂര്‍ 29.5 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് നേടി. ടീമിനായി ശിവം രാജ് 75 പന്തില്‍ 52 റണ്‍സ് സംഭാവന ചെയ്തു. സെഞ്ച്വറി തികച്ചതിന് ശേഷം ഹെല്‍മറ്റ് ഊരിയുള്ള ആശിര്‍വാദിന്റെ ആഘോഷചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.