Headlines

കൊല്ലത്ത് വയോധികനെ കൊലപ്പെടുത്തിയത് സീരിയൽ കില്ലർ; പണം നൽകിയില്ലെങ്കിൽ ഉപദ്രവിക്കുന്നത് പതിവ്

 

കൊല്ലം ∙ നഗര മധ്യത്തിൽ കടത്തിണ്ണയിൽ കിടന്നുറങ്ങിയ വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സീരിയൽ കില്ലറെന്ന സംശയത്തിൽ പൊലീസ്. മുണ്ടയ്ക്കൽ സ്വദേശി രാജേന്ദ്രനെ കൊലപ്പെടുത്തിയത് തമിഴ്നാട് സ്വദേശി ആണെന്ന് തിരിച്ചറിഞ്ഞു. മാസങ്ങൾക്ക് മുൻപ് പാരിപ്പള്ളിയിൽ നടന്ന കൊലപാതകത്തിനു ഇയാൾക്ക് പങ്കുണ്ടെന്നാണ് സംശയം. പണം ആവശ്യപ്പെടുകയും പണം നൽകാത്തവരെ ഉപദ്രവിക്കുന്നതുമാണ് ഇയാളുടെ പതിവ്. കൊല്ലത്തെയും പാരിപ്പള്ളിയിലെയും കൊലപാതകങ്ങൾ ഒരേ രീതിയിലാണ് നടന്നിരിക്കുന്നത്. രണ്ടിടങ്ങളിലും പൊലീസ് സംശയിക്കുന്നത് തമിഴ്‌നാട് തക്കല സ്വദേശിയെ ആണ്. തുടർച്ചയായ കൊലപാതകങ്ങളിൽ പ്രതിയെ പിടികൂടാൻ കൊല്ലം സിറ്റി പൊലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല.  കടയ്ക്ക് മുന്നിൽ കിടന്നുറങ്ങി തെരുവിൽ കഴിഞ്ഞിരുന്നയാളാണ് കൊല്ലപ്പെട്ട രാജേന്ദ്രൻ. രവീന്ദ്രൻ എന്നയാളാണ് പാരിപ്പള്ളിയിൽ കൊല്ലപ്പെട്ടത്. ഒഴിഞ്ഞ പണി നടക്കുന്ന കെട്ടിടത്തിൽ കിടന്നുറങ്ങിയ ആളാണിത്. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.