കേരളത്തത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് ആശംസകൾ നേർന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡൻറ്റ് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ. കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനമാണ് ഏറ്റവും നിർണായകമായത്. കേരള ജനതയ്‌ക്കൊപ്പം ആ തീരുമാനം മുസ്‌ലിം ലീഗും പരിപൂർണമായും അംഗീകരിക്കുകയാണ്. തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും വി ഡി സതീശൻ ടീം യുഡിഎഫ് എന്നാണ് പറഞ്ഞിരുന്നത് അതുകൊണ്ടുതന്നെ അടുത്ത അഞ്ച് വർഷക്കാലം ടീം യുഡിഎഫിന്റെ ഭരണമായിരിക്കും കേരളത്തിൽ ഉണ്ടാകാൻ പോകുന്നത് എന്നതിൽ സന്തോഷമുണ്ട് സാദിക്കലി ശിഹാബ് തങ്ങൾ പറഞ്ഞു.
ഹൈക്കമാന്റ് തീരുമാനിച്ചു,അതിനെ എല്ലാവരും സ്വീകരിച്ചു. കോൺഗ്രസ് ഹൈക്കമാൻഡ് ജനാതിപത്യപരമായാണ് തീരുമാനം എടുത്തത്. ജനാധിപത്യ പ്രക്രിയ പൂർത്തീകരിക്കാൻ സമയം എടുത്തു എന്നെയുള്ളൂ. അല്ലാതെ മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായിട്ടില്ല അദ്ദേഹം പറഞ്ഞു.
ലീഗ് മന്ത്രിമാരെ സംബന്ധിച്ച് വൈകാതെ തന്നെ പ്രഖ്യാപനം ഉണ്ടാകും. ഇന്ന് കോൺഗ്രസ് യോഗത്തിന് ശേഷം തുടർനടപടി ഉണ്ടാകും. നിയുക്ത മുഖ്യമന്ത്രി ഞങ്ങളെ ബന്ധപ്പെടും. അതിന് അനുസരിച്ച് തുടർ നടപടികൾ ഉണ്ടാകും കുഞ്ഞാലികുട്ടി പറഞ്ഞു.
അതേസമയം, കേരള മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ അതൃപ്‌തി അറിയിച്ചിരിക്കുകയാണ് കെ സി പക്ഷ എംഎല്‍എമാർ. രമേശ് ചെന്നിത്തലയും എ ഐ സി സിയെ അതൃപ്‌തി അറിയിച്ചു. കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിൽ രമേശ് ചെന്നിത്തല പങ്കെടുക്കില്ലെന്ന് അറിയിച്ചു. എന്നാൽ നേതാക്കളെ കാണാനോ സംസാരിക്കാനോ തയ്യാറാകാത്ത രമേശ് ചെന്നിത്തല ഹരിപ്പാടുള്ള വീട്ടിലേക്ക് മടങ്ങി.








