ശബരിമല തന്ത്രി നിയമനത്തിൽ തീരുമാനം ഇന്ന്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർണായക യോഗം ഇന്ന് ചേരും. കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ തന്ത്രിയാകാൻ യോഗ്യനാണെന്ന് ദേവസ്വം ബോർഡ് നിയോഗിച്ച വിദഗ്ധസമിതി അറിയിച്ചിരിക്കുന്നത്. അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അടങ്ങുന്ന സമിതിയാണ് ബ്രഹ്മദത്തന് താന്ത്രിക വിദ്യയിൽ പ്രാഗല്ഭ്യമുണ്ടെന്ന് വിലയിരുത്തിയത്. തന്ത്ര വിദ്യാപീഠത്തിലടക്കം പഠിച്ചതാണെന്നും അച്ഛനൊപ്പം ശബരിമലയിൽ സഹായിയായി പ്രവർത്തിച്ചെന്നും സമിതി ദേവസ്വം പ്രസിഡൻ്റിനെ അറിയിച്ചു. മൂന്ന് അംഗ വിദഗ്ത സമ്മിതിയുടെ അഭിപ്രായം ബോർഡ് ചർച്ച ചെയ്യും.
ഈ മാസം 27 ന് ഇത് സംബന്ധിച്ച അന്തിമ തീരുമാനം ബോർഡ് കോടതിയെ അറിയിക്കും. അതിനിടെ മൂന്ന് അംഗ സംഘം കഴിഞ്ഞ ദിവസം ദേവസ്വം ആസ്ഥാനത്ത് എത്തി പ്രസിഡന്റ്മായി കൂടിക്കാഴ്ച നടത്തി. ശബരിമലയുടെ നല്ലതിനായി എല്ലാം കാര്യങ്ങൾക്കും ഒപ്പമുണ്ടാകും എന്നാണ് കൂടികഴ്ച്ചക്ക് ശേഷം അവർ വ്യക്തമാക്കിയത്.
അതേസമയം, ശബരിമല സ്വർണ്ണകൊള്ളയിൽ കൂടുതൽ അറസ്റ്റുകളിലേക്ക് കടക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. 2025 ൽ വീണ്ടും സ്വർണ്ണപ്പാളികൾ സ്വർണം പൂശാൻ കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലാണ് കൂടുതൽ അറസ്റ്റുകളിലേക്ക് കടക്കുന്നത്. കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിനും ബോർഡ് അംഗം അജികുമാറിനും എതിരെ ഗുരുതര ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന റിമാൻഡ് റിപ്പോർട്ടിലുള്ളത്.









