Headlines

KCയെ കേരളത്തിൽ വേണമെന്ന് കേരള BJP, ഡൽഹിയിക്ക് വേണമെന്ന് BJP ദേശീയനേതൃത്വം; പരിഹാസവുമായി രാജീവ് ചന്ദ്രശേഖർ

കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനം വൈകുന്നതില്‍ പരിഹാസവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കെ സി വേണുഗോപാല്‍ മുഖ്യമന്ത്രിയാകുന്നതിനെ ചൊല്ലി ബിജെപി കേരള ഘടകവും ദേശീയ ഘടകവും തമ്മില്‍ തർക്കം രൂക്ഷമാണെന്ന രസകരമായ കുറിപ്പാണ് ചന്ദ്രശേഖര്‍ പങ്കുവച്ചത്. കെ.സി. വേണുഗോപാൽ കേരളത്തിൽ വേണമെന്ന് കേരള ബിജെപിയും, ഡൽഹിയിൽ വേണമെന്ന് ബിജെപി ദേശീയ നേതൃത്വവും ആഗ്രഹിക്കുന്നുവെന്ന എക്സ് പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് രാജീവ് ചന്ദ്രശേഖറുടെ പരിഹാസം.

ആദിത്യ ജാക്കി എന്ന എക്സ് അക്കൗണ്ടിൽ വന്ന പോസ്റ്റ് ആണ് രാജീവ് ചന്ദ്രശേഖർ പങ്കുവെച്ചത്. ഇത് സത്യമാണെന്നും അല്ലായെന്നും തൽക്കാലം സ്ഥിരീകരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല- എന്നായിരുന്നു രാജീവ് ചന്ദ്രശേഖർ പോസ്റ്റിന്റെ സക്രീൻ ഷോട്ടിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്.തിരഞ്ഞെടുപ്പ് ഫലം വന്ന് നാളിതുവരെ ആയിട്ടും കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ അവസാനിച്ചിട്ടില്ല. ആര് വേണം എന്നതിനെച്ചൊല്ലിയുള്ള ചരടുവലി സജീവമാണ്. ഇതിനിടെ മുതിർന്ന നേതാക്കളെ ഉൾപ്പെടെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.