കൊല്ലം: കൊടുംചൂടില്‍ വലയുന്ന വഴിയാത്രക്കാര്‍ക്ക് ആശ്വാസം നല്കി വധൂവരന്മാര്. വിവാഹ ശേഷം അതേവേഷത്തില്‍ എത്തി നവദമ്പതികള്‍ വഴിയാത്രക്കാര്‍ക്ക് ശീതളപാനീയവും ജ്യൂസും വിതരണം ചെയ്തു. മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് ഉമയനല്ലൂര്‍ റാഫിയുടെ മകള്‍ ഐഷയും ഡോ. മുഹമ്മദ് അസ്ലമുമാണ് വേറിട്ട കാഴ്ച സമ്മാനിച്ചത്.ഇന്നലെ ഉച്ചയ്ക്ക് മേവറം ബൈപ്പാസിലുള്ള സ്വകാര്യ കണ്വെന്ഷന് സെന്ററില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ശേഷം ഇവര്‍ വഴിയാത്രക്കാര്‍ക്ക് ജ്യൂസ് നല്‍കുകയായിരുന്നു. ചൂടിന്റെ കാഠിന്യത്തില്‍ നിന്നും നിരവധിപ്പേര്‍ക്കാണ് വധൂവരന്മാര് ആശ്വാസം പകര്‍ന്നത്.
കൊടുംചൂടില്‍ വലയുന്നവര്‍ക്ക് വഴിയരികില്‍ ദാഹജലം; ആശ്വാസവുമായി നവദമ്പതികള്‍






