Headlines

എന്‍സിപിയില്‍ എകെ ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ വിമതനീക്കം; മുക്കം മുഹമ്മദിന്റെ അധ്യക്ഷതയില്‍ അടിയന്തരയോഗം

എന്‍സിപിയില്‍ എകെ ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ വിമതനീക്കം. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിന്റെ അധ്യക്ഷതയില്‍ കോഴിക്കോട് ജില്ലയിലെ നേതാക്കള്‍ അടിയന്തരയോഗം ചേര്‍ന്നു. കോഴിക്കോട് ജില്ലയിലെ നേതാക്കള്‍ പങ്കെടുത്തു. പ്രചാരണത്തില്‍ സഹകരിക്കണോ എന്നതില്‍ യോഗത്തില്‍ ചര്‍ച്ച.

ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം നല്‍കിയത് അംഗീകരിക്കാനാവില്ലെന്ന് മുക്കം മുഹമ്മദ് പറഞ്ഞു. സ്ഥാനാര്‍ഥിത്തില്‍ അത്യപ്തി ഉണ്ട്. സംസ്ഥാന കേന്ദ്ര കമ്മറ്റികളില്‍ ആവശ്യം ഉന്നയിച്ചിരുന്നു. ജില്ലാ അധ്യക്ഷ്യന്റെ വാക്ക് പോലും ദേശീയ സംസ്ഥാന നേതൃത്വം പരിഗണിച്ചില്ല. ഇടതുമുന്നണിയെ ദുര്‍ബലപ്പെടുത്ത തീരുമാനമാണിത്. മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കും. പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നണി വിടണമെന്ന് പറയുന്നു. എന്നെ പറ്റി മോശമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു അതില്‍ തനിക്ക് ദുഃഖം ഉണ്ട് – അദ്ദേഹം പറഞ്ഞു.

അതേസമയം, ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നാണ് എകെ ശശീന്ദ്രന്റെ പ്രതികരണം. സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി ആശയക്കുഴപ്പമുണ്ടായിരുന്നില്ല.
മുക്കം മുഹമ്മദിനാണ് പ്രചാരണത്തിന്റെ നേതൃത്വം. എന്‍സിപി കോഴിക്കോട് ജില്ലാകമ്മിറ്റി സജീവമായുണ്ടാകും. എലത്തൂരില്‍ വിജയം ഉറപ്പാണ് – എകെ ശശീന്ദ്രന്‍ പറഞ്ഞു.

ഏഴ് തവണ മത്സരിച്ച് നാല് തവണ എംഎല്‍എയും ഒന്‍പത് കൊല്ലം മന്ത്രിയുമായ ശശീന്ദ്രന്‍ വീണ്ടും മത്സരിക്കുന്നതില്‍ പിസി ചാക്കോ യോജിക്കുന്നില്ല. സീറ്റ് ലഭിച്ചില്ലെങ്കില്‍ ശശീന്ദ്രന്‍ പാര്‍ട്ടി പിളര്‍ത്തുമെന്ന ആശങ്ക മറ്റ് നേതാക്കള്‍ക്കുണ്ടായിരുന്നു. എലത്തൂരിലെ സീറ്റ് തര്‍ക്കം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തുന്നതിനായി തോമസ് കെ തോമസ് അദ്ദേഹത്തെ കണ്ടിരുന്നു.എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടപെടില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.