എന്‍സിപിയില്‍ എകെ ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ വിമതനീക്കം; മുക്കം മുഹമ്മദിന്റെ അധ്യക്ഷതയില്‍ അടിയന്തരയോഗം
എന്‍സിപിയില്‍ എകെ ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ വിമതനീക്കം. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിന്റെ അധ്യക്ഷതയില്‍ കോഴിക്കോട് ജില്ലയിലെ നേതാക്കള്‍ അടിയന്തരയോഗം ചേര്‍ന്നു. കോഴിക്കോട് ജില്ലയിലെ നേതാക്കള്‍ പങ്കെടുത്തു. പ്രചാരണത്തില്‍ സഹകരിക്കണോ എന്നതില്‍ യോഗത്തില്‍ ചര്‍ച്ച. ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം നല്‍കിയത് അംഗീകരിക്കാനാവില്ലെന്ന് മുക്കം മുഹമ്മദ് പറഞ്ഞു. സ്ഥാനാര്‍ഥിത്തില്‍ അത്യപ്തി ഉണ്ട്. സംസ്ഥാന കേന്ദ്ര കമ്മറ്റികളില്‍ ആവശ്യം ഉന്നയിച്ചിരുന്നു. ജില്ലാ അധ്യക്ഷ്യന്റെ വാക്ക് പോലും ദേശീയ സംസ്ഥാന നേതൃത്വം പരിഗണിച്ചില്ല. ഇടതുമുന്നണിയെ ദുര്‍ബലപ്പെടുത്ത തീരുമാനമാണിത്. മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കും….
