മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ച സംഭവത്തിന് പിന്നാലെ നടന്ന ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനത്തില്‍ താന്‍ സ്ത്രീവിരുദ്ധ മുദ്രവാക്യം വിളിച്ചിട്ടില്ലെന്ന് സിപിഐഎം നേതാവ് ചിന്ത ജെറോം. ഇന്നലെ രാത്രി കൊല്ലത്ത് നടന്ന പ്രതിഷേധ പ്രകടനത്തില്‍ സ്ത്രീ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നായിരുന്നു ആരോപണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ആരോഗ്യ മന്ത്രിയ്ക് നേരെ ഉണ്ടായത് ഗുരുതരമായ അക്രമം. പ്രതിഷേധ പ്രകടനം വൈകാരികമായിരുന്നു.മന്ത്രിയെ കൊലപ്പെടുത്താൻ ശ്രമം നടന്നു. ഇന്നലെ മുദ്രാവാക്യം ഏറ്റുവിളിച്ചു. പക്ഷേ ചെറിയ ഭാഗം മാത്രം കട്ട് ചെയ്തു പ്രചരിപ്പിച്ചു. അസഭ്യം പറഞ്ഞുവെന്നത് തെറ്റ്. സ്ത്രീപക്ഷ നിലപാടിന് ഒപ്പമാണ്. ആദ്യമായിട്ടാണ് എല്ല തന്നെ ഇങ്ങനെ ആക്രമിക്കുന്നത്. തെറ്റായതൊന്നും ഏറ്റു വിളിച്ചിട്ടില്ല. പ്രധാന വിഷയത്തിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനുള്ള ഗൂഢാലോചനയുടെ ഭാഗം..
അസഭ്യവര്‍ഷവുമായി ചിന്ത ജെറോം എന്ന സ്‌ക്രോള്‍ കണ്ടതുകൊണ്ടാണ് വിശദീകരണവുമായി രംഗത്തുവന്നത്. അല്ലെങ്കില്‍ തെരഞ്ഞെടുപ്പുകാലമല്ലേയെന്ന് കരുതിയങ് വിടുമായിരുന്നു. ഞാന്‍ അങ്ങനെയൊക്കെ പറഞ്ഞോയെന്ന് എന്നെ സ്‌നേഹിക്കുന്നവര്‍ തെറ്റിദ്ധരിച്ചാലോ എന്ന് കരുതിയാണ് വിശദീകരിക്കുന്നതെന്നും ചിന്ത ജെറോം പറഞ്ഞു.






