Headlines

‘മന്ത്രിയെ കയ്യേറ്റം ചെയ്‌തെന്നത് അവാസ്തവം; പ്രതിഷേധക്കാര്‍ മന്ത്രിയുടെ അടുത്തുപോലും എത്തിയില്ല’; അലോഷ്യസ് സേവ്യര്‍

കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിന് നേരെ കയ്യേറ്റമുണ്ടായി എന്ന വാര്‍ത്ത തള്ളി കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. മന്ത്രിയെ കയ്യേറ്റം ചെയ്‌തെന്നത് അവ്‌സാതവമാണ്. മന്ത്രി രക്തസാക്ഷി പരിവേഷത്തിനായി വാര്‍ത്തകള്‍ വളച്ചൊടിക്കുകയാണെന്ന് അലോഷ്യസ്. മന്ത്രിയുടെ അടുത്തുപോലും പ്രതിഷേധക്കാര്‍ക്ക് എത്താന്‍ കഴിഞ്ഞില്ലന്ന് അലോഷ്യസ് പറഞ്ഞു.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധം രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. പൊലീസിന്റെ സംരക്ഷണ വലയത്തിനിടെ എന്തെങ്കിലും സംഭവിച്ചോ എന്നതറിയില്ലെന്ന് അലോഷ്യസ് പറഞ്ഞു. 15ഓളം കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. വലിയ പൊലീസ് സന്നാഹം ഉണ്ടായിരുന്നു. പരിധി വിട്ട് പ്രതിഷേധം ഉണ്ടായിട്ടില്ല. കേരളത്തിന്റെ ആരോഗ്യ മേഖല വലിയ പ്രതിസന്ധിയില്‍. ജനകീയ രോക്ഷം ആളിക്കത്തുക എന്നത് സ്വഭാവികമാണെന്നും ഇതിന്റെ പ്രതിഫലനമാണ് പ്രതിഷേധമെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.മന്ത്രിയെ ദേഹോപദ്രവം വരുത്തിയിട്ടില്ല. മന്ത്രി ഒരു രക്തസാക്ഷി പരിവേഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് അലോഷ്യസ് സേവ്യര്‍ ആവര്‍ത്തിച്ചു. മന്ത്രിയുടെ കഴുത്തിനും കൈയ്യിലും പരുക്കേറ്റിട്ടുണ്ട്. പ്ലാറ്റ്ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്. കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റിയിരിക്കുകയാണ്.