സിപിഐഎമ്മിനെ വിമർശിച്ചാൽ കൊലപാതകമെന്ന് പരോക്ഷമായി പറഞ്ഞ് കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ സച്ചിദാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജയിൽ കഥകൾ പുരോഗമിക്കുന്നെന്നും എങ്ങോട്ട് പോകുന്നുവെന്ന് നോക്കാമെന്നുമാണ് ഫേസ്ബുക്ക് കുറിപ്പ്. 15 മിനുട്ടിനകം ഫേസ്ബുക്ക് പോസ്റ്റിൽ സച്ചിദാനന്ദൻ തിരുത്തൽ വരുത്തി. കൊലപാതകമെന്നത് അതിജീവിച്ചാൽ എന്നാക്കി മാറ്റി.ജയിൽ കഥകൾ പുരോഗമിക്കുന്നു. മൂന്നെണ്ണം ആയി എന്നു പറഞ്ഞു തുടങ്ങുന്ന പോസ്റ്റ് അവസാനിപ്പിക്കുന്നത് കൊല ചെയ്യപ്പെട്ടില്ല എങ്കിൽ എന്ന് പറഞ്ഞാണ് പിന്നീട് ഫേസ്ബുക്ക് പോസ്റ്റ് തിരുത്തി അദ്ദേഹം അതിജീവിച്ചാൽ എന്ന് തിരുത്തുകയായിരുന്നു. ഇതിനിടെ ഇന്നലെ കെ സച്ചിദാനന്ദനെ കണ്ടത് വിവാദം അവസാനിപ്പിക്കാൻ അല്ലെന്ന് വൈസ് പ്രസിഡന്റും എഴുത്തുകാരനുമായ അശോകൻ ചരുവിൽ പറഞ്ഞു.സച്ചിദാനന്ദന് പറയാനുള്ളത് കേൾക്കാനാണ് പോയത്. ഇടയ്ക്കിടയ്ക്ക് എഴുത്തുകാരെ പോയി കാണാറുണ്ട്. ലെനിന്റെ വാക്കുകൾ ആണ് അദ്ദേഹം പറഞ്ഞത്. ഇത്തരം കാര്യങ്ങൾ പലപ്പോഴും മനസ്സിലാക്കാനുള്ള കഴിവ് മാധ്യമങ്ങൾക്കില്ലെന്ന് അശോകൻ ചരുവിൽ പറഞ്ഞു. രാഷ്ട്രീയം,വോട്ടിംഗ് സംബന്ധിച്ച വിവാദത്തിന് സച്ചിദാനന്ദൻ മാഷ് ഇല്ലെന്നും അദേഹം കൂട്ടിച്ചേർത്തു.
എം എൻ കാരശേരിക്കെതിരെയും അശോകൻ ചരുവിൽ വിമർശനം ഉന്നയിച്ചു. അതു തുടങ്ങിവച്ചത് കാരശ്ശേരി മാഷാണ്. അദ്ദേഹം ഭരണമാറ്റം ആഗ്രഹിച്ചു. ഇടതുപക്ഷത്തിന് വേണ്ടി ഇടതുപക്ഷത്തെ തോൽപ്പിക്കുക എന്നുള്ള വാദമുഖമാണ് അദ്ദേഹം അവതരിപ്പിച്ചത്. അദ്ദേഹം ഒരു കോൺഗ്രസ് അനുഭാവിയാണെന്ന് അശോകൻ ചരുവിൽ പറഞ്ഞു.






