‘മത്സരിക്കാനില്ല; സീറ്റുവെച്ചു മാറുന്നതിനെക്കുറിച്ച് കോൺഗ്രസ് അറിയിച്ചിട്ടില്ല’; പിസി തോമസ്

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പിസി തോമസ്. വ്യക്തിപരമായ കാരണങ്ങളുണ്ട്. കേരള കോൺഗ്രസിന് 10 സീറ്റിൽ കുറയരുത്. കഴിഞ്ഞ തവണ 10 സീറ്റിൽ മത്സരിച്ചതാണ്. സീറ്റുവെച്ചു മാറൽ വേണമെങ്കിൽ ആവാം. എന്നാൽ സീറ്റുവെച്ചു മാറുന്നതിനെക്കുറിച്ച് കോൺഗ്രസ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും പിസി തോമസ്.കേരള കോൺഗ്രസ് പിജെ ജോസഫിന്റെയും പ്രവർത്തകരുടെയും തറവാടാണെന്നും പിസി തോമസ് പറഞ്ഞു. അതിനാൽ ജോസ് കെ മാണി തങ്ങളെ ക്ഷണിക്കേണ്ട ആവശ്യമില്ലെന്നും അദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് എന്ന ഒറ്റ പാര്‍ട്ടിയെ…

Read More

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മീഷണറുമായിരുന്ന എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. വാസുവിനെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയായ സാഹചര്യത്തിൽ സ്വാഭാവിക ജാമ്യാപേക്ഷയാണ് കോടതിയിൽ നൽകിയിട്ടുള്ളത്. ജാമ്യം ലഭിച്ചാൽ ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന അഞ്ചാമത്തെ ആളാകും എൻ വാസു.കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയാണ് എൻ വാസു. അതേസമയം തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ കമ്മീഷണർ കെ എസ് ബൈജുവിന്റെ ജാമ്യാപേക്ഷയും ഇന്ന്…

Read More

സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധനവ്; ജാ​ഗ്രത നിർദേശം

സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധന രേഖപ്പെടുത്തുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. സാധാരണയെക്കാൾ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിലും വരണ്ട അന്തരീക്ഷാവസ്ഥ തുടരുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതോടെ സംസ്ഥാനത്ത് പകൽ താപനില 34 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.ഉയർന്ന ചൂട് തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പകൽ 11 മണി മുതൽ മൂന്ന് മണി…

Read More

ഇന്ത്യൻ ഉൽപന്നങ്ങൾക്കുമേൽ ചുമത്തിയ 25 ശതമാനം തീരുവ നീക്കം ചെയ്ത് അമേരിക്ക; വിജ്ഞാപനം ഇറക്കി

ഇന്ത്യൻ ഉൽപന്നങ്ങൾക്കുമേൽ ചുമത്തിയിരുന്ന 25 ശതമാനം തീരുവ നീക്കം ചെയ്ത് അമേരിക്കൻ കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷൻ വിജ്ഞാപനം ഇറക്കി. ഫെബ്രുവരി ഏഴിനും ഏഴിനുശേഷവും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കാണ് തീരുവ നീക്കം ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്കുമേൽ ചുമത്തിയ 25 ശതമാനം പിഴത്തീരുവ ഒഴിവാക്കിയ എക്‌സിക്യൂട്ടീവ് ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ടത്. ഇതോടെ ഇന്ത്യയ്ക്കുമേലുള്ള തീരുവ 18 ശതമാനമായി മാറി.നേരത്തെ, റഷ്യ-യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്ന്…

Read More

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയം; ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

രാജ്യത്തെ കേന്ദ്ര തൊഴിലാളി സംഘടനകളും, കർഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച പൊതുപണിമുടക്ക് ഇന്ന് അർധരാത്രി മുതൽ. കേന്ദ്രസർക്കാരിന്റെ തൊഴിൽ കോഡുകൾ പിൻവലിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. 10 ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച പൊതുപണിമുടക്കിൽ 30 കോടി തൊഴിലാളികൾ പങ്കെടുക്കുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു.രാത്രി 12 മണിക്ക് ആരംഭിക്കുന്ന 24 മണിക്കൂർ പണിമുടക്ക് നാളെ അർധരാത്രി 12 മണി വരെയാണ്. സ്വകാര്യബസ് –കെഎസ്ആർടിസി ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ ഗതാഗതം സ്തംഭിക്കും. പാൽവിതരണം, പത്രങ്ങൾ, ആശുപത്രികൾ, മെഡിക്കൽ…

Read More

‘കരാറിൽ എത്താനായില്ലെങ്കിൽ കടുത്ത നടപടി’; ഇറാന് ട്രംപിന്റെ ഭീഷണി

ആണവ കരാറിൽ എത്താനായില്ലെങ്കിൽ ഇറാനെതിരെ കടുത്ത നടപടി സ്വീകരിക്കേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യു എസ് എസ് എബ്രഹാം ലിങ്കണു പുറമേ പശ്ചിമേഷ്യയിലേക്ക് മറ്റൊരു വിമാനവാഹിനിക്കപ്പൽ കൂടി അയക്കാൻ ട്രംപ് ആലോചിച്ചുവരികയാണെന്ന് അമേരിക്കൻ മാധ്യമങ്ങൾ. ഒമാനിൽ യുഎസ്, ഇറാൻ ഉദ്യോഗസ്ഥർ തമ്മിൽ പരോക്ഷ ചർച്ചകൾ നടന്നതിന് ദിവസങ്ങൾക്ക് ശേഷമാണ് ട്രംപിന്റെ ഭീഷണി.ആണവ ചർച്ചയുടെ ആദ്യഘട്ടത്തിനുശേഷം ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മുഖ്യ സുരക്ഷാ ഉപദേശകൻ അലി ലാരിജാനി ഒമാൻ ഭരണാധികാരി സുൽത്താൻ…

Read More

സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: ഒരു പ്രതി കൂടി പിടിയിൽ

തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒരു പ്രതി കൂടി പിടിയിൽ. തിരുവല്ല ചുമത്ര സ്വദേശി പ്രശോഭ് ആണ് പിടിയിൽ ആയത്. റാന്നിയിൽ നിന്നാണ് പ്രത്യേക പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കേസിൽ രണ്ട് പ്രതികൾ ഒളിവിലാണ്. ഇവർ ബംഗളൂരുവിൽ ഉണ്ടെന്നാണ് വിവരം. അന്വേഷണസംഘം വിപുലപ്പെടുത്തി ആയിരിക്കും തുടർ അന്വേഷണം.സംഭവത്തിൽ കർശനമായ അന്വേഷണം നടത്തുമെന്നും പൊലീസുകാർക്കിടയിൽ തെറ്റുകാർ ഉണ്ടെങ്കിൽ നടപടിയെടുക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ പറഞ്ഞു. പ്രതി സുബിൻ അലക്സാണ്ടർക്കെതിരെ വീണ്ടും…

Read More