Headlines

‘പിണറായി വിജയന്റെ മൊഴി എടുക്കണം; SITയിൽ CPIM ഏജന്റുമാരുണ്ട്’; വിഡി സതീശൻ

ശബരിമല സ്വർണ്ണക്കൊള്ളയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം എന്താണെന്ന് അറിയണമെന്ന് വിഡി സതീശൻ. എസ്ഐടിയിൽ സിപിഐഎമ്മിന്റെ ഏജന്റുമാരുണ്ടെന്ന് അദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഏജന്റുമാരാണെന്ന് വിഡി സതീശൻ പറഞ്ഞു.അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് ചോർത്തി നൽകി. കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് നാല് ദിവസം കഴിഞ്ഞാണ് അറിഞ്ഞതെന്ന് വിഡി സതീശൻ പറഞ്ഞു. കൊടിമരത്തിൻ്റെ കാര്യത്തിൽ ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ്റെ സാന്നിധ്യത്തിലാണ് നടന്നത്. ഹൈക്കോടതി ദേവസ്വം ബഞ്ച് അഭിനന്ദിച്ചതാണ്. ഇനി അന്വേഷിക്കണമെങ്കിൽ അന്വേഷിക്കട്ടെയെന്ന് വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി നിർദേശത്തെ എതിർക്കുന്നില്ലെന്നും അദേഹം വ്യക്തമാക്കി.ഇടതുമുന്നണി ശിഥിലമാകുന്നു. ഘടകകക്ഷികൾക്ക് പരസ്പര വിശ്വാസമില്ലെന്ന് വിഡി സതീശൻ പറഞ്ഞു. ഭരണമാറ്റം എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. പിണറായി 3.0 കേൾക്കുമ്പോൾ ജനം തലയിൽ കൈവെക്കുകയാണെന്ന് അദേശം പറഞ്ഞു. നല്ല കമ്യൂണിസ്റ്റുകാർ യു.ഡി.എഫിനൊപ്പമാണ്. സച്ചിദാനന്ദൻ അഭിപ്രായം തുറന്നു പറയാൻ ഭയമില്ലാത്തയാളാണ്. ജനങ്ങളുടെ അഭിപ്രായമാണ് സാംസ്കാരിക പ്രവർത്തകരിലൂടെ പുറത്തു വരുന്നതെന്ന് വിഡി സതീശൻ പറഞ്ഞു.

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതരുടെ സഹായത്തിനായി ലിസ്റ്റ് തയ്യാറാക്കിയതിൽ അപാകതയുണ്ടെന്ന് വിഡി സതീശൻ ആരോപിച്ചു. കെട്ടിട ഉടമകൾക്കും വ്യാപാരികൾക്കും നഷ്ടപരിഹാരം നൽകിയിട്ടില്ല. തുടർ ചികിത്സയ്ക്ക് സഹായമില്ല. ഞങ്ങൾ എല്ലാവരും സിഎംഡിആർഎഫിൽ പണം കൊടുത്തിട്ടുണ്ട്. കൊടുക്കരുത് എന്നാരോടും പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പു കാലത്ത് കള്ള പ്രചാരണം നടത്തുകയാണെന്ന് വിഡി സതീശൻ കൂട്ടിച്ചേർത്തു.