ഇന്ത്യ-പാക്ക് ‘യുദ്ധം’ നിർത്തിയത് താരിഫെന്ന് ട്രംപ്; ‘അപ്രതീക്ഷിത’ മിസൈലുമായി ഇറാൻ, എണ്ണവില മേലോട്ട്? ഓഹരിക്ക് പേടി, താഴ്ന്ന് സ്വർണം
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുമേൽ പുതുതായി പ്രഖ്യാപിച്ച ഇറക്കുമതി തീരുവ, പഴയ തീരുവകളെ തിരിച്ചുകൊണ്ടുവരാനുള്ള ‘വളഞ്ഞവഴി’യാണെന്ന് പരോക്ഷമായി സമ്മതിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നേരത്തേ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (ഐഇഇപിഎ) പ്രകാരം ട്രംപ് ഇന്ത്യയ്ക്കുൾപ്പെടെ അടിച്ചേൽപ്പിച്ച പകരംതീരുവ (റസിപ്രോക്കൽ താരിഫ്) യുഎസ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. തനിക്കെതിരായ സുപ്രീംകോടതി വിധി ലജ്ജാകരമാണെന്നും സെക്ഷൻ 301 പ്രകാരം താൻ പ്രഖ്യാപിച്ച പുതിയ തീരുവകൾ ഫലത്തിൽ പഴയതീരുവകളുടെ പണി തന്നെയാണ് എടുക്കുകയെന്നും ട്രംപ് ഒരു യുഎസ്…
