ലൈംഗിക പീഡന പരാതി: പ്രശോഭ് വത്സനെ പുറത്താക്കി കോൺഗ്രസ്‌

ലൈംഗിക പീഡന പരാതിയെ തുടർന്ന് പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സനെ പുറത്താക്കി കോൺഗ്രസ്‌. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമാണ് പ്രശോഭ് വത്സൻ. പ്രശോഭിനെതിരെ പൊലീസ് ഇന്ന് കേസെടുത്തേക്കും. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ആയിരിക്കും പോലീസ് കേസെടുക്കുക.സംഭവത്തിനുശേഷം പ്രശോഭ് ഒളിവിലാണ്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തെത്തി ബലമായി പീഡിപ്പിച്ചെന്നാണ് പരാതി.പ്രശോഭിനെതിരെ കഴിഞ്ഞദിവസമാണ് ദളിത് യുവതി ജില്ലാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കിയത്. തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ നിന്ന് പ്രശോഭിനെ പുറത്താക്കിയത്….

Read More

ഇന്നത്തെ കോടി ആര് നേടും? കാരുണ്യ KR 748 ലോട്ടറി ഫലം ഇന്ന്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ- 748 ലോട്ടറി ഫലം ഇന്ന്. എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 10 ലക്ഷം രൂപയുമാണ് ലഭിക്കുക. 50 രൂപയാണ് ഭാഗ്യക്കുറിയുടെ വില. ‌ കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും.ലോട്ടറിയുടെ സമ്മാനം 5,000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലെ ഏത്…

Read More

‘വാൾ, മഴു, നാടൻ ബോംബ്; തിരുവനന്തപുരത്ത് വൻ ആയുധ ശേഖരം പിടികൂടി’; അന്വേഷണം ആരംഭിച്ച് പൊലീസ്

തിരുവനന്തപുരം ബാലരാമപുരത്ത് വൻ ആയുധ ശേഖരം പിടികൂടി. പുത്രക്കാട് വാട്ടർ ടാങ്കിന് സമീപം ചാക്കിൽ കെട്ടിയ നിലയായിരുന്നു ആയുധങ്ങൾ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെയാണ് ആയുധശേഖരം കണ്ടെത്തിയത്. ആയുധങ്ങൾ ബാലരാമപുരം പോലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.പായ് കൊണ്ട് മൂടിയ നിലയിൽ കണ്ടെത്തിയ ചാക്ക് കെട്ടുകളിലാണ് ആയുധ ശേഖരം കണ്ടെത്തിയത്. ആറ് വാൾ, രണ്ട് മഴു, വെട്ടുകത്തികൾ, ഇരുമ്പ് ദണ്ഡ്, നാടൻ ബോംബുകൾ എന്നിവയാണ് കണ്ടെത്തിയത്. നാല് മാസങ്ങൾക്ക് മുൻപ് സ്ഥലത്ത് വലിയ ആക്രമ സംഭവങ്ങൾ ഉണ്ടായിരുന്നു….

Read More

ജെൻ സി പ്രക്ഷോഭം: നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമ ഒലി അറസ്റ്റിൽ

നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമഒലി അറസ്റ്റിൽ. ജെൻ സി പ്രക്ഷോഭങ്ങൾ കൈകാര്യം ചെയ്തതിൽ വീഴ്ചവരുത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖാകും അറസ്റ്റിലായി. ഇരുവരേയും കാഠ്മണ്ഡുവിലെ ജില്ലാ പൊലീസ് റേഞ്ചിൽ എത്തിച്ചു. നേപ്പാളിൽ ബലേന്ദ്ര ഷായുടെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിന് വന്നതിന് പിന്നാലെയാണ് നടപടി. വീട്ടിൽ നിന്നാണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്.(Ex-Nepal PM KP Sharma Oli Arrested Over Last Year’s Gen Z Protests)പ്രത്യേക കോടതി…

Read More

‘ബിജെപിയുടെ മുന്നിൽ മുഖ്യമന്ത്രി മിടുക്കൻ; RSS പിന്തുണയോടെ വിജയിച്ചത് പിണറായി വിജയൻ’; വി ഡി സതീശൻ

മുഖ്യമന്ത്രിയുടെ ആർഎസ്എസ് ബന്ധം പുറത്തുകൊണ്ടുവന്നതിനാലാണ് അദ്ദേഹത്തിന് തന്നോടിത്ര ദേഷ്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിജെപിയുമായും കേന്ദ്രസർക്കാരുമായും മുഖ്യമന്ത്രിക്ക് ധാരണയുണ്ടെന്നും ബിജെപിക്ക് ജയിക്കാൻ തൃശ്ശൂരിൽ സൗകര്യം ഒരുക്കിയത് മുഖ്യമന്ത്രിയെന്നും വി ഡി സതീശൻ.താനല്ല പിണറായി വിജയനാണ് ആർ എസ് എസ് പിന്തുണയോടെ വിജയിച്ചത്. മസ്കറ്റ് ഹോട്ടലിലെ അടച്ചിട്ട മുറിയിൽ പിണറായി ആർഎസ്എസുകാരുമായി ചർച്ച നടത്തി . ബിജെപിയുടെ മുന്നിൽ മുഖ്യമന്ത്രി മിടുക്കനെന്നും വി ഡി സതീശൻ പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ള ധാർമികമായി ഏറ്റെടുത്താൽ മാത്രം പോരാ…

Read More

ഇറാനുമായുള്ള യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ട്രംപ്; ആണവനിലയം വീണ്ടും ആക്രമിച്ചെന്ന് ഇസ്രയേൽ

പശ്ചിമേഷ്യൻ യുദ്ധം തുടങ്ങിയിട്ട് ഒരു മാസം. യുദ്ധം അവസാനിച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലെ 3554 ലക്ഷ്യങ്ങൾ ഇനിയും ആക്രമിക്കപ്പെട്ടിട്ടില്ലെന്നും ട്രംപ്. ഇറാൻ മിസൈൽ ശേഖരത്തിന്റെ മൂന്നിൽ ഒന്ന് തകർത്തെന്ന് അമേരിക്കൻ ഇന്റലിജൻസ്. സംഘർഷത്തിൽ നയതന്ത്ര പരിഹാരം കാണാൻ സാധ്യതകൾ തേടി റഷ്യ. ചെങ്കടൽ വഴി ഇറാനെതിരെ ആക്രമണം നടത്തിയാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഹൂതികൾ. ഇറാനിലെ ബുഷെഹർ ആണവനിലയം വീണ്ടും ആക്രമിച്ച് ഇസ്രയേൽ. ഇത് മൂന്നാം വട്ടമാണ് ബുഷെഹർ ആണവനിലയം ഇസ്രയേൽ ആക്രമിക്കുന്നത്. ഇസ്രയേൽ ലക്ഷ്യമിടുന്നത്…

Read More