അഞ്ചടിയിൽ ഉസ്ബെക്കിസ്ഥാൻ പഞ്ചർ; റൊണാൾഡോയ്ക്ക് ഇരട്ടഗോൾ; പോർച്ചുഗലിന് ആദ്യജയം
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോൾ കരുത്തിൽ ലോകകപ്പിൽ പോർച്ചുഗലിന് ആദ്യജയം. എതിരില്ലാത്ത 5 ഗോളിന് ഉസ്ബെക്കിസ്ഥാനെ തോൽപ്പിച്ചു. പരിഹസിച്ചവർക്കും പുച്ഛിച്ചവർക്കുമെല്ലാം മാറി നിൽക്കാം. എല്ലാത്തിനും മറുപടി നൽകാൻ റൊണാൾഡോ കാത്തിരുന്ന ദിവസമെത്തി. ആ ബൂട്ടുകൾ ശബ്ദിച്ചു. ഒന്നല്ല രണ്ട് വട്ടം. നാൽപ്പത്തിയൊന്നുകാരൻന്റെ കാൽക്കരുത്തിൽ ഉസ്ബെക്കിസ്ഥാനെ തകർത്തെറിഞ്ഞ് പോർച്ചുഗൽ. തുടക്കത്തിൽ തലനാരിഴയ്ക്ക് ഗോൾ നഷ്ടമായെങ്കിലും ആറാം മിനിറ്റിൽ കാത്തിരുന്ന നിമിഷം. യാവോ കാൻസലോയുടെ ക്രോസ് റൊണാൾഡോയെ ലക്ഷ്യമാക്കി ബോക്സിലേക്ക്. റോണോയുടെ വലംകാൽ ഷോട്ട് നേരെ വലയിൽ….
