Headlines

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്നു; അന്വേഷണത്തിന് നിര്‍ദേശം

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നു. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ആണ് ക്ഷേത്രത്തിന്റെ മുകളിലൂടെ പറന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ കമ്മീഷണര്‍ ആര്‍ ജയകൃഷ്ണന്‍ ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്തിന് നിര്‍ദ്ദേശം നല്‍കി. ഇന്നലെ രാവിലെ 11 മണിയോടെയാണ് തീരസുരക്ഷാ സേനയുടെ സി ജി 821 എന്ന ഹെലികോപ്റ്റര്‍ സന്നിധാനത്ത് പറന്നത്. കൊടിമരത്തിന് അഞ്ച് മീറ്റര്‍ ഉയരത്തില്‍ വരെ ഹെലികോപ്റ്റര്‍ പറന്നിട്ടുണ്ട്. ഹെലികോപ്റ്ററില്‍ നാലുപേരാണ് ഉണ്ടായിരുന്നത്. ഒരാള്‍ ക്ഷേത്രത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു….

Read More

മുണ്ടത്തിക്കോട് സ്‌ഫോടനം; ഇന്നും ശരീരഭാഗങ്ങള്‍ ലഭിച്ചു, കണ്ടെത്തിയത് തെരുവുനായ ഭക്ഷിക്കുന്ന നിലയില്‍

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്‌ഫോടനമുണ്ടായ പ്രദേശത്ത് നിന്നും വീണ്ടും ശരീരഭാഗങ്ങള്‍ കണ്ടെത്തി. വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയാണ് ശരീരഭാഗം ലഭിച്ചത്. രണ്ട് ശരീര ഭാഗങ്ങളാണ് ലഭിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. തെരുവുനായ ഭക്ഷിക്കാനായി കൊണ്ടുപോയ എല്ലിന്റെ ഭാഗമുള്‍പ്പെടെയാണ് ലഭിച്ചത്. മാംസത്തോടു കൂടിയ ശരീരഭാഗവും ലഭിച്ചിട്ടുണ്ട്. തെരുവുനായ എല്ലിന്റെ ഭാഗം ഭക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നാട്ടുകാര്‍ ഈ ശരീരഭാഗങ്ങള്‍ പൊലീസിനെ ഏല്‍പ്പിച്ചു. ഇന്നലെയും നിരവധി ശരീരഭാഗങ്ങള്‍ മുണ്ടത്തിക്കോട്ടെ ദുരന്തസ്ഥലത്തുനിന്നും കണ്ടെത്തിയിരുന്നു. ഇന്നും സ്ഥലത്ത് തിരച്ചില്‍…

Read More

പതിറ്റാണ്ടുകളോളം ഇന്ത്യന്‍ ക്രിക്കറ്റിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയ മനുഷ്യന്‍; സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കിന്ന് 53ാം പിറന്നാള്‍

പതിറ്റാണ്ടുകളോളം ഇന്ത്യന്‍ ക്രിക്കറ്റിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയ ഒരു മനുഷ്യന്‍. ടീം ഇപ്പോഴും പ്രതിസന്ധി നേരിടുമ്പോള്‍, പുതിയ പോരാളികള്‍ പകച്ചു നില്‍ക്കുമ്പോള്‍ ഒരു വിളിക്കപ്പുറം ഉപദേശങ്ങളുമായി ഓടിയെത്തുന്ന പ്രതിഭ. സഞ്ജുവിലൂടെ ഒരിക്കല്‍ കൂടി നാമത് കണ്ടു. ക്രിക്കറ്റിനെ മതമായി കാണുന്ന രാജ്യത്ത്, സച്ചിന്‍ ദൈവമാകുന്നത് ഇതൊക്കെ കൊണ്ടുകൂടിയാണ്. (Happy Birthday Sachin Tendulkar) ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 53ാം പിറന്നാളാണ് ഇന്ന്. തലമുറകളെ പ്രചോദിപ്പിച്ച ക്രിക്കറ്റ് ദൈവത്തിന് ആശംസകള്‍ നേരുകയാണ് ആരാധകരും കായിക ലോകവും. പരിചയപ്പെടുത്തലോ വിശേഷണങ്ങളോ…

Read More

ചിറയിന്‍കീഴില്‍ എട്ടു വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവം; ആശുപത്രി സൂപ്രണ്ട് ഇന്ന് ഡിഎംഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കും

തിരുവനന്തപുരം ചിറയിന്‍കീഴില്‍ എട്ടു വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് ഇന്ന് ഡിഎംഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കും. ചികിത്സ നിഷേധിച്ചെന്ന കുട്ടിയുടെ അച്ഛന്റെ ആരോപണത്തെ തുടര്‍ന്നാണ് ഡിഎംഒ അടിയന്തരമായ റിപ്പോര്‍ട്ട് തേടിയത്. ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ല എന്നാണ് ഡിഎംഒയ്ക്ക് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട് നല്‍കിയിരിക്കുന്ന പ്രാഥമിക വിവരം. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നും ആശുപത്രിയിലേക്ക് പ്രതിഷേധങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. (Chirayinkeezhu snake bite death) ചിറയിന്‍കീഴ് സ്വദേശികളായ ദിലീപ് – അനു ദമ്പതികളുടെ മകന്‍ ദിക്ഷലിനാണ്…

Read More

സംസ്ഥാനത്ത് ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പ് അറിയിപ്പ് തുടരും; പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും

സംസ്ഥാനത്ത് ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പ് അറിയിപ്പ് തുടരും . പാലക്കാട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളിലാണ് ഉയര്‍ന്ന താപനിലയെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. നിലവിലുള്ള താപനില റെഡ് അലര്‍ട്ടിലേക്ക് കടക്കില്ലെന്നും സൂചനയുണ്ട്. പാലക്കാട് രേഖപ്പെടുത്തിയ 41.9 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇതുവരെ കേരളത്തിലെ ഏറ്റവും ഉയര്‍ന്ന താപനില. ഇന്ന് പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നേക്കും. സൂര്യാഘാതം, സൂര്യാതപം നീര്‍ജലീകരണം എന്നിവ…

Read More