മെഡിക്കൽ കോളജ് ക്യാംപസിൽ എംബിബിഎസ് വിദ്യാർഥികളെ പീഡിപ്പിച്ച് കരാർ തൊഴിലാളി; പ്രതിഷേധവുമായി വിദ്യാർഥികൾ
ഛണ്ഡിഗഡ് ∙ ഭഗത് ഫൂൽ സിങ് സർക്കാർ വനിത മെഡിക്കൽ കോളജ് ക്യാംപസിൽ രണ്ട് എംബിബിഎസ് വിദ്യാർഥികളെ കരാർ തൊഴിലാളി ലൈംഗികമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തതായി പരാതി. ഓഗസ്റ്റ് 15ന് രാത്രി നടന്ന അതിക്രമത്തെ തുടർന്ന്, ക്യാംപസിൽ സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ പ്രതിഷേധം ആരംഭിച്ചു. സംഭവത്തിൽ പ്രതിയായ തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. ക്യാംപസിലെ ഹോസ്റ്റലിൽ താമസിക്കുന്ന രണ്ട് വനിതാ വിദ്യാർഥികൾ…
