Headlines

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന് കെപിസിസിയുടെ പോസ്റ്റ്; വിവാദം

തിരുവനന്തപുരം ∙ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ് കേരളഘടകം സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിനെച്ചൊല്ലി വിവാദം. ക്രമസമാധാനപാലനം തന്റെ അധികാരപരിധിയിലുള്ള വിഷയമല്ലെന്ന സൂര്യകാന്തിന്റെ പരാമർശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വിവാദ കുറിപ്പ്.കെപിസിസി നേതൃത്വത്തിന്റെ അറിവോ സമ്മതമോ കൂടിയാലോചനയോ ഇല്ലാതെ ഔദ്യോഗിക എക്സ് പേജിലൂടെ ചീഫ് ജസ്റ്റിസിനെതിരെ വിവേകശൂന്യമായി പോസ്റ്റിട്ട വ്യക്തിയെ ചുമതലയിൽനിന്ന് നീക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. ഏതുസാഹചര്യത്തിലാണ് ഇത്തരമൊരു പോസ്റ്റ് വന്നതെന്ന് പരിശോധിക്കും. കോടതിയുടെ നിഷ്പക്ഷത സംബന്ധിച്ച് കോൺഗ്രസ് പാർട്ടിക്ക്…

Read More

കുടുംബത്തോടൊപ്പം ഉല്ലാസയാത്രയ്‌ക്കെത്തി; ഹൗസ്ബോട്ടിൽ നിന്ന് പുഴയിലേക്ക് വീണ് അഞ്ചു വയസ്സുകാരൻ മരിച്ചു

കോഴിക്കോട് ∙ കൊയിലാണ്ടി അകലാപ്പുഴയിൽ ഹൗസ്ബോട്ടിൽ നിന്ന് പുഴയിലേക്ക് വീണ് അഞ്ചു വയസ്സുകാരൻ മരിച്ചു. ഓമശ്ശേരി സ്വദേശി മുഹമ്മദ് ഐസം ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. കുടുംബത്തോടൊപ്പം ഉല്ലാസയാത്രയ്ക്കെത്തിയ കുട്ടി ഹൗസ്ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെ അബദ്ധത്തിൽ പുഴയിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി കുട്ടിയെ കരയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഓമശ്ശേരി നടമ്മൽ പൊയിൽ മേലെ തിരിയം കൊട്ടുമ്മൽ കുന്നുമ്മൽ ഹാരിസിന്റെയും മറിയം സുനൈനയുടെയും മകനാണ്. ആലിൻതറ റബ്ബാനിയ കിൻസ് ഇംഗ്ലിഷ്…

Read More

സുഹൈലിന്റെ വാഹനത്തിനുള്ളിൽ രണ്ട് പേർ കൂടി, അപകടശേഷം സ്ഥലംവിട്ടു; ബാറുകൾക്കെതിരെ കേസ്

നെടുമ്പാശേരി / കാക്കനാട് ∙ മദ്യലഹരിയിൽ യുവാവ് ഓടിച്ച ആഡംബര കാറിടിച്ചു സ്കൂട്ടർ യാത്രക്കാരായ 3 യുവാക്കൾ മരിച്ച സംഭവത്തിൽ 2 പേർ കൂടി പൊലീസ് കസ്റ്റഡിയിൽ. ആലപ്പുഴ സ്വദേശികളായ ജോയൽ (19), അമീൻ (19) എന്നിവരെയാണു നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. കാർ ഓടിച്ചിരുന്ന ആലപ്പുഴ ആലിശേരി സുഹൈൽ സജീവിനൊപ്പം ഇവരും കാറിലുണ്ടായിരുന്നു. ഞായറാഴ്ച പുലർച്ചെ വിമാനത്താവള റോ‍ഡിൽ അത്താണിയിലായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ കാർ, സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു അപകടത്തിൽ കർണാടക സുള്ള്യ സ്വദേശി ഇയാസ് ഇബ്രാഹിം…

Read More

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു, പിന്നീട് ഒഴിവാക്കി; സിപിഎം നേതാക്കൾക്കെതിരെയുള്ള പരാതിയിൽ നടപടിയില്ല

പത്തനംതിട്ട ∙ കോഴഞ്ചേരി മേഖലയിൽ സിപിഎം നേതാക്കൾക്കെതിരെയുള്ള സ്ത്രീകളുടെ പരാതിയിൽ നടപടിയില്ലെന്ന് ആക്ഷേപം. രണ്ടു യുവനേതാക്കൾക്കെതിരെ പാർട്ടിക്കു പരാതി ലഭിച്ചെങ്കിലും അതു ഒതുക്കുന്ന സമീപനമാണു സ്വീകരിച്ചതെന്നാണ് ആരോപണം. പാർട്ടി ഇരയ്ക്കൊപ്പം നിന്നില്ലെന്നു ചൂണ്ടിക്കാട്ടി ഒരു വിഭാഗം പ്രവർത്തകർ പാർട്ടി പ്രവർത്തനങ്ങളിൽനിന്നു വിട്ടുനിൽക്കുകയാണ്.ചിലർ പാർട്ടി വിടാനുള്ള തയാറെടുപ്പിലുമാണെന്നാണ് അറിയുന്നത്. ഒരു വർഷം മുൻപു കോഴഞ്ചേരി മേഖലയിലെ ഒരു ലോക്കൽ സെക്രട്ടറിക്കെതിരെ ഒരു പെൺകുട്ടി പരാതിനൽകിയിരുന്നതായി പറയുന്നു. എന്നാൽ ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പെൺകുട്ടിയുമായി സംസാരിക്കുകയും വിവാഹവാഗ്ദാനം നൽകി മോതിരം…

Read More