‘NDA അധികാരത്തിൽ വന്നാൽ 2 വർഷത്തിനുള്ളിൽ കേരളത്തിൽ എയിംസ്, ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം’; അമിത് ഷാ
കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വന്നാൽ രണ്ടു വർഷത്തിനുള്ളിൽ എയിംസ് (AIIMS) യാഥാർഥ്യമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ കാട്ടാക്കടയിൽ ബിജെപി പ്രചാരണ വേദിയിലായിരുന്നു പരാമർശം. സുരക്ഷിതമായ ആധുനിക കേരളം നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കെട്ടിപ്പടുക്കും. തിരുവനന്തപുരത്തിന് വലിയ വികസനമാണ് കേന്ദ്രം സമ്മാനിച്ചത്. പക്ഷെ പിണറായി വിജയൻ എന്താണ് നൽകിയത്? പേര് മാറ്റുന്ന നടപടിയാണ് പിണറായി വിജയൻ ചെയ്തുകൊണ്ടിരിക്കുന്നത്.പ്രധാനമന്ത്രി ആവാസ് യോജന എന്ന പദ്ധതിയുടെ പേര് മാറ്റി ലൈഫ് മിഷൻ എന്നാക്കി, റോഡുകൾ നൽകിയത്…
