ടാറ്റ കെമിക്കൽസിനെ കെനിയയിൽ നിന്ന് പുറത്താക്കി കെനിയൻ പ്രസിഡന്റ്; തട്ടിപ്പെന്ന് പ്രതിപക്ഷം, 500 പേരുടെ പണി തെറിച്ചു

  ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റാ കെമിക്കൽസിന്റെ കെനിയയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ഉത്തരവിട്ട് കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ. ടാറ്റാ കെമിക്കൽസിന്റെ സാന്നിധ്യംകൊണ്ട് കെനിയയ്ക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് പ്രസിഡന്റ് പറഞ്ഞു.   കെനിയയിൽ ടാറ്റയുടെ പക്കലുള്ള ഖനന അവകാശങ്ങൾ പുതിയ നിക്ഷേപകർ ഏറ്റെടുക്കും. ധാതുക്കൾ സോഡാ ആഷ് ആക്കിയശേഷം ടാറ്റാ കെമിക്കൽസ് കയറ്റുമതി ചെയ്യുകയാണെന്നും അവ കെനിയൻ പ്രാദേശിക കമ്പനികൾക്ക് ലഭ്യമാക്കുന്നില്ലെന്നും റൂട്ടോ ആരോപിച്ചു. ഗ്ലാസുകളും കെമിക്കലുകളും നിർമിക്കാനാണ് സോഡാ ആഷ് പ്രധാനമായും…

Read More

പ്രതിക്ക് പ്രായപൂർത്തിയായില്ല; 21 വർഷം പഴയ ശിക്ഷ സുപ്രീം കോടതി റദ്ദാക്കി

  ന്യൂഡൽഹി ∙ കുറ്റകൃത്യം നടന്ന സമയത്തു പ്രതിക്കു പ്രായപൂർത്തിയായിരുന്നില്ലെന്നു തെളിഞ്ഞതിനെ തുടർന്ന് 21 വർഷം പഴക്കമുള്ള കേസിലെ ശിക്ഷ സുപ്രീം കോടതി റദ്ദാക്കി. ഗുരുതരമായ അനീതിക്കു കാരണമാകുന്ന പിഴവ് തിരുത്തുന്നതിന് വിധി പിൻവലിക്കാൻ സുപ്രീം കോടതി ഹൈക്കോടതിയോട് നിർദേശിച്ചു. ഇതിനായി ഹൈക്കോടതികൾക്കുള്ള അധികാരം ഉപയോഗപ്പെടുത്താനും ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ മൊറേനയിൽ 2004 സെപ്റ്റംബർ 13ന് ഭൂരിയെന്ന സ്ത്രീയും കുഞ്ഞും റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് കേസ്. ഭർത്താവ്, ബന്ധുക്കൾ തുടങ്ങിയവർക്കെതിരെ കൊലപാതകം, സ്ത്രീധനപീഡനം, തെളിവ്…

Read More

‘ഹബീബി അങ്കിൾ സാം, ഇറാനിലേക്ക് വരൂ’; യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി

  ടെഹ്റാൻ∙ യുഎസിനെ പരിഹസിച്ച് സിയറ ലിയോണിലെ ഇറാൻ എംബസി. ‘ഹബീബി, (അങ്കിൾ സാം) ഇറാനിലേക്ക് വരൂ’ എന്ന തലക്കെട്ടിലുള്ള എക്സ് പോസ്റ്റിലൂടെയാണ് ഇറാന്റെ പരിഹാസം. ഹോർമുസ് കടലിടുക്കിന്റെ ത്രീഡി ഭൂപടത്തിനു പുറത്ത് മൈൻസ്വീപ്പർ ഗെയിം കളിക്കുന്നതിന്റെ 35 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോയാണ് ഇതിനൊപ്പം സിയറ ലിയോണിലെ ഇറാൻ എംബസി എക്സിൽ പങ്കുവച്ചിട്ടുള്ളത്. അമേരിക്കയെ മനുഷ്യരൂപത്തിൽ പ്രതിനിധീകരിക്കുന്ന കാർട്ടൂൺ ചിത്രത്തിന്റെ പേരാണ് അങ്കിൾ സാം. യുഎസും ഇറാനും തമ്മിൽ ആക്രമണം വീണ്ടും ശക്തമായതിനു പിന്നാലെയാണ് യുഎസിനെ പരിഹസിച്ചുകൊണ്ടുള്ള…

Read More

ജിസാറ്റ്–1എയുമായി കുതിച്ച് ജിഎസ്എൽവി–എഫ്17; വിക്ഷേപണം വിജയം: ചരിത്രം കുറിച്ച് ഐഎസ്ആർഒ

  ചെന്നൈ ∙ ഭൂസമകാലിക ഭ്രമണപഥത്തിൽ (ജിയോ സിങ്ക്രണൈസ് ഓർബിറ്റ്) നിന്നു നിരീക്ഷിക്കാൻ കഴിയുന്ന ഇന്ത്യയുട‌െ ജിസാറ്റ് 1എ (ഇഒഎസ്–05) ഉപഗ്രഹം, ജിഎസ്എൽവി– എഫ്17 വിക്ഷേപണ വാഹനത്തിൽ ഇന്നു പുലർച്ചെ 2.55നു ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നു കുതിച്ചുയർന്നു. സതീഷ് ധവാൻ സ്പേസ് സെന്ററിൽ മഴയ്ക്കിടയിലായിരുന്നു വിക്ഷേപണം. 18 മിനിറ്റ് 45 സെക്കൻഡിൽ വിക്ഷേപണ വാഹനത്തിൽ നിന്നു വേർപെട്ടു. വിക്ഷേപണം വിജയിച്ചു. ഇന്ത്യൻ ഭൂപ്രദേശത്തിന്റെ തത്സമയ ചിത്രം നൽകാൻ ശേഷിയുള്ള ജിയോ ഇമേജിങ് ഉപഗ്രഹമായ ജിസാറ്റ്–1എ (ഇഒഎസ്–05)…

Read More