കാക്കാഴം മേൽപാലത്തിൽ ബൈക്ക് അപകടം: 2 വിദ്യാർഥിനികൾ തെറിച്ചുവീണത് 30 അടി താഴ്ചയിലേക്ക്
അമ്പലപ്പുഴ ∙ കാക്കാഴം റെയിൽവേ മേൽപാലത്തിൽ രാവിലെയുണ്ടായ ബൈക്ക് അപകടത്തിൽ രണ്ടു വിദ്യാർഥിനികൾ മുപ്പതടിയോളം താഴ്ചയിലേക്കു തെറിച്ചുവീണു. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി താഴെ അടുക്കിവച്ചിരുന്ന കോൺക്രീറ്റ് ബ്ലോക്കുകൾക്കിടയിലേക്കു വീണ പെൺകുട്ടികൾക്കു ഗുരുതര പരുക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന യുവാവിനും ഗുരുതര പരുക്കുണ്ട്. കാക്കാഴം കമ്പിവളപ്പ് വിജയ ഭവനത്തിൽ ആർ.രാഹുൽ (35), സഹോദരീപുത്രി ദേവാംശി (18), സുഹൃത്ത് നീർക്കുന്നം രത്നസദനത്തിൽ ദിയ (18) എന്നിവർക്കാണു പരുക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു പോവുകയായിരുന്ന കാറുമായാണ് എതിർദിശയിൽ വന്ന ബൈക്ക് കൂട്ടിയിടിച്ചത്. കാർ…
