Headlines

IFFK പുരസ്‌കാര തുക വിദേശ അക്കൗണ്ടിലേക്ക് മാറി അയച്ചു; കേരള ചലച്ചിത്ര അക്കാദമി ഖജനാവിൽ നിന്ന് നഷ്ടമായത് 13 ലക്ഷം രൂപ

രാജ്യാന്തര ചലച്ചിത്ര മേളയുടെ പുരസ്‌കാര തുക വിദേശ അക്കൗണ്ടിലേക്ക് മാറി അയച്ച് വെട്ടിലായി കേരള ചലച്ചിത്ര അക്കാദമി.പതിമൂന്ന് ലക്ഷം രൂപ ഖജനാവില്‍ നിന്ന് നഷ്ടമായതിന്റെ 2024-25 ലെ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ട് ലഭിച്ചു. IFFK യിലെ ഏറ്റവും മികച്ച ചിത്രത്തിന് നല്‍കുന്ന സുവര്‍ണ്ണചകോരം സമ്മാന തുകയാണ് സ്വീഡിഷ് അക്കൗണ്ടിലേക്ക് മാറി അയച്ചത്. അക്കൗണ്ട് മാറിയെത്തിയ തുക സ്വീഡിഷ് പൊലീസ് പിടിച്ചെടുത്തതോടെ നഷ്ടമായ തുക ഓര്‍ത്ത് തലപുകയ്ക്കുകയാണ് സര്‍ക്കാരും ചലച്ചിത്ര അക്കാദമിയും 2024-25 ലെ കേരള ചലച്ചിത്ര അക്കാദമിയുടെ…

Read More

കടത്തിൽ മുങ്ങി വാട്ടർ അതോറിറ്റി; പിരിഞ്ഞ് കിട്ടാനുള്ളത് 3239.65 കോടി, 2024-25 വർഷത്തെ നഷ്ടം 317.63 കോടി, ആകെ നഷ്ടം 7156.76 കോടി രൂപ

തിരുവനന്തപുരം: കേരള വാട്ട‍ർ അതോറിറ്റി നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക്. 2024-25 വർഷത്തെ ആകെ നഷ്ടം 317.63 കോടി. സ്ഥാപനത്തിന്‍റെ മൊത്തം നഷ്ടം 7156.76 കോടിയാണ്. വാട്ടർ അതോറിറ്റിയുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ വ്യക്തമാക്കിയ കണക്കുകളാണിത്. വാട്ടർ അതോറിറ്റിയുടെ 2024-25 സാമ്പത്തിക വർഷത്തെ പ്രൊവിഷണൽ കണക്കുകൾ പ്രകാരം നിലവിൽ വകുപ്പ് നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. മുൻ സാമ്പത്തിക വർഷത്തെ കുടിശികയായ 1517.59 കോടി രൂപയും 2024-25 വർഷത്തെ വാട്ട‍ർ…

Read More

ഷെഫാലിക്കും ദീപ്തിക്കും അര്‍ധ സെഞ്ചുറി; വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 299 റണ്‍സ് വിജയലക്ഷ്യം

നവി മുംബൈ: വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 299 റണ്‍സ് വിജയലക്ഷ്യം. നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ ഷെഫാലി വര്‍മ (87), ദീപ്തി ശര്‍മ (58), സ്മൃതി മന്ദാന (45), റിച്ചാ ഘോഷ് (34) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഏഴ് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അയബോംഗ ഖാക മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, മഴയെ തുടര്‍ന്ന് വൈകിയാണ് ടോസിട്ടത്. സെമി…

Read More

മാലിന്യക്കൂമ്പാരം ജര്‍മന്‍ വ്‌ലോഗറുടെ ക്യാമറയില്‍ പതിഞ്ഞു; ഓടിപ്പിടിച്ച് ക്ലീനിങുമായി ചങ്ങനാശേരി നഗരസഭ

ദൈവത്തിന്റെ സ്വന്തം നാടെന്ന് കേരളത്തെ ആരെങ്കിലും വിശേഷിപ്പിച്ചാല്‍ നമ്മള്‍ മലയാളികള്‍ക്ക് അഭിമാനം കൊണ്ട് മനസ് നിറയും. നമ്മുടെ നാടിന്റെ ഭംഗിയും ആളുകളുടെ സ്‌നേഹവും ആസ്വദിച്ചിട്ടുള്ള വിദേശികള്‍ ഉള്ളില്‍ത്തട്ടി ഇത് പറയുകയും അംഗീകരിക്കുമ്പോഴും ചെയ്യുന്നതിനാലാണ് ഇപ്പോഴും കേരള ടൂറിസത്തിന്റെ ടാഗ്‌ലൈനായി ദൈവത്തിന്റെ സ്വന്തം നാടെന്നത് മാറാതെ നില്‍ക്കുന്നത്. എന്നാല്‍ ഈ നാട്ടില്‍ ജര്‍മന്‍ വ്‌ളോഗര്‍ അലക്‌സാണ്ടറിന്റെ ക്യാമറയില്‍ പതിഞ്ഞ ഒരു ദൃശ്യം നമ്മുടെ തലകുനിപ്പിക്കുന്നതാണ്. മാലിന്യവും അഴുക്കും കൂനകൂടിയ ചങ്ങനാശേരിയിലെ വഴിയോരങ്ങളാണ് ലോകത്തിന് നേരെ തുറന്നുവച്ച ആ ക്യാമറയില്‍…

Read More

‘ചര്‍ച്ച ചെയ്യാതിരുന്നത് ശരിയായില്ല’; പി എം ശ്രീയില്‍ വീഴ്ച സമ്മതിച്ച് എം വി ഗോവിന്ദന്‍

പി എം ശ്രീ ധാരണാപത്രത്തില്‍ വീഴ്ച സമ്മതിച്ച് സിപിഐഎം. മന്ത്രിസഭയിലും ഇടതു മുന്നണിയില്‍ പൂര്‍ണമായ അര്‍ഥത്തിലും ചര്‍ച്ച നടത്താതിരുന്നത് വീഴ്ചയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തുറന്നു സമ്മതിച്ചു. വിവാദം അവസാനിപ്പിച്ച് തദ്ദേശ തിരഞ്ഞടുപ്പിന് ഒരുങ്ങാനാണ് എല്‍ഡിഎഫ് നീക്കം നടത്തുന്നത്. ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ പിഎം ശ്രീ വിഷയം ചര്‍ച്ചയായില്ല. പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം കേന്ദ്രത്തെ കത്ത് വഴി അറിയിക്കുന്നത് വൈകുമെന്നാണ് സൂചന. കഴിഞ്ഞ ബുധനാഴ്ചയാണ് പി എം ശ്രീ പദ്ധതിയില്‍ നിന്നും…

Read More

കാർട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

ലോലൻ എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാള കാർട്ടൂൺ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാർട്ടൂണിസ്റ്റ് ചെല്ലൻ (ടി.പി.ഫിലിപ്പ്) അന്തരിച്ചു. 77 വയസായിരുന്നു. ചെല്ലൻ രൂപം കൊടുത്ത പ്രശസ്ത കഥാപാത്രമായ ലോലന്‍ ഒരു കാലഘട്ടത്തില്‍ കേരളത്തിലെ കാമ്പസുകളില്‍ തുടര്‍ച്ചയായി ചിരിയുടെ അലകള്‍ തീർത്തിരുന്നു. ലോലന്‍റെ ബെല്‍ ബോട്ടം പാന്‍റും വ്യത്യസ്തമാര്‍ന്ന ഹെയര്‍ സ്റ്റൈലും ഭാവഹാവാദികളുമൊക്കെ കോളജ് കുമാരന്മാര്‍ അനുകരിച്ചിരുന്നു. കലാലയങ്ങളിലെ പ്രണയ നായകന്മാര്‍ക്ക് ലോലന്‍ എന്ന വിളിപ്പേരും വീണു. കാര്‍ട്ടൂണ്‍ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് കാര്‍ട്ടൂണിസ്റ്റ് ചെല്ലന് കേരള…

Read More

‘ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്താന്റെ മാത്രമല്ല കോണ്‍ഗ്രസിന്റേയും ഉറക്കം കെടുത്തി’; പ്രധാനമന്ത്രി മോദി ബീഹാര്‍ റാലിയില്‍

ഓപ്പറേഷന്‍ സിന്ദൂര്‍ പാക്കിസ്താന് ഒപ്പം കോണ്‍ഗ്രസിനും ഞെട്ടല്‍ ഉണ്ടാക്കി എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷന്‍ സിന്ദൂര്‍ നടന്നത് കോണ്‍ഗ്രസിലെ പ്രഥമ കുടുംബത്തിന്റേയും ഉറക്കം കെടുത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. നെഹ്‌റു കുടുംബത്തെ ലക്ഷ്യംവച്ചായിരുന്നു പ്രധാനമന്ത്രിയുടെ ഗുരുതര ആരോപണം. ബിഹാറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വാചകക്കസര്‍ത്ത് അല്ലാതെ ജനങ്ങള്‍ക്കായി ഒന്നും ചെയ്യാന്‍ ബിജെപിക്കാവില്ലെന്ന് ബിഹാറില്‍ രാഹുല്‍ ഗാന്ധിയും തിരിച്ചടിച്ചു. ഓപ്പറേഷന്‍ സിന്ധൂര്‍ ഇത്തവണയും കോണ്‍ഗ്രസിനെതിരെ ആയുധമാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുല്‍ ഗാന്ധിയും തേജസ്സി യാദവും ജംഗിള്‍ രാജിന് ആയാണ്…

Read More

മന്ത്രി ​ഗണേഷ് കുമാറിനെ അധിക്ഷേപിച്ചും മുസ്ലിം ലീ​ഗിനെ വിമർശിച്ചും വെളളാപ്പള്ളി; ​’ഗണേഷ് തറ മന്ത്രി, ലീഗിന്‍റെ ഭരണം വന്നാല്‍ നാടുവിടേണ്ടി വരും’

കൊല്ലം: മുസ്ലീം ലീഗിനെതിരേയും മന്ത്രി ​ഗണേഷ് കുമാറിനെതിരേയും രൂക്ഷ വിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും വര്‍ണ കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ് ആണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഗണേഷ് കുമാർ തറ മന്ത്രിയാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആക്ഷേപം. കൊല്ലം പുനലൂരിൽ എസ്എൻഡിപി നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. ചൂടുകാലത്ത് കുടിക്കാൻ വെച്ച വെള്ളം ബസിൽ നിന്ന് പിടിച്ചിട്ട് ഗമ കാണിക്കുകയാണ് ഗണേഷ് കുമാർ. കെഎസ്ആർടിസിയിൽ തുഗ്ലക് ഭരണമായെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുസ്ലിം…

Read More

കുതിച്ചുയര്‍ന്ന് ഐഎസ്ആര്‍ഒയുടെ എൽവിഎം 3, സിഎംഎസ് 03 ഉപഗ്രഹം ബഹിരാകാശത്ത്, വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട:ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ എൽവിഎം മൂന്ന് എം 5 റോക്കറ്റ് വിക്ഷേപണം വിജയം. സിഎംഎസ് 03 ഉപഗ്രഹം സുരക്ഷിതമായി ബഹിരാകാശത്ത് എത്തിച്ചു. നാവിക സേനയ്ക്കായുള്ള നിര്‍ണായക വാര്‍ത്താവിനിമയ ഉപഗ്രഹമായ സിഎംഎസ് 03 ഉപഗ്രഹവുമായി വൈകിട്ട് 5.26നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ വിക്ഷേപണതറയിൽ നിന്ന് എൽവിഎം മൂന്ന് കുതിച്ചുയര്‍ന്നത്. വിക്ഷേപിച്ച് അധികം വൈകാതെ സിഎംഎസ് 03 ഉപഗ്രഹം റോക്കറ്റിൽ നിന്ന് വേര്‍പ്പെട്ടു. സിഎംഎസ് 03 ഉപഗ്രഹം വിജയകരമായി ബഹിരാകാശത്ത് എത്തിച്ചു. പരാജയമറിയാതെ ഐഎസ്ആര്‍ഒയുടെ…

Read More

സ്ഥലം ഏറ്റെടുത്തിട്ടും മുഴുവൻ തുകയും ലഭിച്ചില്ല; കാസർഗോഡ് ബേവിഞ്ചയിൽ ദേശീയപാത നിർമ്മാണത്തിനിടെ പ്രതിഷേധം

കാസർഗോഡ് ബേവിഞ്ചയിൽ ദേശീയപാത നിർമ്മാണത്തിനിടെ പ്രതിഷേധം. ദേശീയപാത നിർമ്മാണത്തിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന് പണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബത്തിന്റെ പ്രതിഷേധം. മേഘ കൺസ്ട്രക്ഷൻ കമ്പനി വഞ്ചിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ബേവിഞ്ച സ്വദേശി ബഷീറും കുടുംബവും രംഗത്ത് എത്തിയത്. സ്ഥലം ഏറ്റെടുത്തിട്ടും മുഴുവൻ തുകയും ലഭിച്ചില്ല. വീട് പൂർണ്ണമായും ഏറ്റെടുത്ത് പണം തരണമെന്നും വീട് നിൽക്കുന്ന സ്ഥലത്ത് പണി തുടങ്ങാൻ അനുവദിക്കില്ലെന്നും കുടുംബം. ആത്മഹത്യ ഭീഷണി മുഴക്കി വീടിന് മുകളിൽ ഗ്യാസ് സിലിണ്ടർ ഉൾപ്പെടെ വെച്ചാണ് പ്രതിഷേധം. മേഘ കൺസ്ട്രക്ഷൻ കമ്പനി…

Read More